Select Your Language

Notifications

webdunia
webdunia
webdunia
webdunia

എങ്ങോട്ടാ മുട്ടിലിഴഞ്.. നിങ്ങളാണ് ഗസ്റ്റ്! ക്യാമറാമാന്റെ പുറകെ പോയി പണി വാങ്ങി ധ്യാൻ ശ്രീനിവാസൻ (വീഡിയോ)

എങ്ങോട്ടാ മുട്ടിലിഴഞ്.. നിങ്ങളാണ് ഗസ്റ്റ്! ക്യാമറാമാന്റെ പുറകെ പോയി പണി വാങ്ങി ധ്യാൻ ശ്രീനിവാസൻ (വീഡിയോ)

നിഹാരിക കെ.എസ്

, വ്യാഴം, 27 ഫെബ്രുവരി 2025 (12:38 IST)
ഹസ്തദാനം നൽകാൻ കൈ നീട്ടി അമളിപ്പറ്റിയ താരങ്ങൾക്ക് ഇനി വിശ്രമിക്കാം. ഇക്കൂട്ടത്തിലേക്ക് പുതിയ എൻട്രിയായി എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഒരു ഉദ്​ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. താരം മുറിക്കേണ്ട നാടയുടെ അടുത്തെത്തിയപ്പോൾ ഫോട്ടോയെടുക്കാനുള്ള സൗകര്യത്തിന് ഫോട്ടോഗ്രാഫർമാർ നാടയുടെ അടിയിൽ കൂടി കുനിഞ്ഞ് അകത്തേക്ക് കയറി. ഇവരുടെ പിന്നാലെയെത്തിയ ധ്യാനും താൻ മുറിക്കേണ്ട നാടയുടെ തന്നെ അടിയിലൂടെ പോകാനൊരുങ്ങുകയായിരുന്നു.
 
ഒപ്പമുണ്ടായിരുന്ന ആൾ ധ്യാനിനെ പിടിച്ചുനിർത്തി, താരം മുറിക്കേണ്ട നാടയാണ് ഇതെന്ന് ഓർമിപ്പിക്കുകയായിരുന്നു. അമളി മനസിലായ ധ്യാൻ ചിരിക്കുന്നതും വീഡിയോയിൽ കാണാം. ധ്യാനിൻറെ പ്രവർത്തി കണ്ട് ചുറ്റും നിന്നവരൊക്കെ ചിരിച്ചു. വീഡിയോ വൈറലായതോടെ ധ്യാൻ എയറിലായി. 
 
‘ബേസിൽ ഇത് വല്ലതും അറിയുന്നുണ്ടോ?' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. 'ക്യാമറ ചാടുമ്പോ കൂടെ ചാടണമെന്ന് അച്ഛൻ പണ്ടേ പറഞ്ഞിട്ടുണ്ട്', 'എങ്ങോട്ടാ മുട്ടിലിഴഞ്.. നിങ്ങളാണ് ഗസ്റ്റ്', 'ക്യാമറമാൻ അകത്തേക്ക് പോവാണല്ലോ അപ്പൊ ഞാനും പോട്ടെ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുംഭമേളയില്‍ നടി ഗൗരി കൃഷ്ണനും; ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് നടി