ധ്യാന്‍ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. സിനിമയില്‍ ശ്രീനിവാസൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തന്റെ സിനിമയിൽ അച്ഛന് അഭിനയിച്ചതിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് സംംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചടക്കം പറഞ്ഞു കൊണ്ടാണ് ധ്യാന്‍ സംസാരിച്ചത്.
'ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛന്‍ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ ഒരുപാട് ചോദ്യങ്ങളായിരുന്നു. എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷന്‍, എന്നു ഷൂട്ടിങ് തുടങ്ങും, സ്‌ക്രിപ്റ്റ് എഴുതി തീര്‍ന്നെങ്കില്‍ കാണിക്കൂ. ഞാനൊന്നു വായിക്കട്ടെ അങ്ങനെ അങ്ങനെ.. ഞാന്‍ പറഞ്ഞു, നയന്‍താരയാണ് നായിക. നയന്‍താരയുടെ അച്ഛനായി അഭിനയിക്കാന്‍ പറ്റുമോ? അച്ഛന്‍ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെ പെട്ടെന്ന് മറുപടി പറഞ്ഞു, ഞാന്‍ റെഡി', ധ്യാൻ പറയുന്നു.
അതേസമയം, 2019ല്‍ ആയിരുന്നു ധ്യാനിന്റെ സംവിധാനത്തില്‍ ലവ് ആക്ഷന്‍ ഡ്രാമ എത്തിയത്. നിവിൻ പോളി ആയിരുന്നു നായകൻ. നയൻതാര നായികയായി എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു.