Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോൺ ലീ അണ്ണൻ വരില്ല? പകരം പ്രഭാസിന് വില്ലനാവുക ഈ താരം

Don Lee

നിഹാരിക കെ.എസ്

, ബുധന്‍, 26 മാര്‍ച്ച് 2025 (11:22 IST)
അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക. പ്രഭാസിന്റെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഡോൺ ലീയെ പ്രതീക്ഷിച്ചിരിക്കുന്നവർക്ക് നിരാശ. 
 
വിജയ് സേതുപതിയായിരിക്കും സിനിമയിലെ പ്രധാന വില്ലനാവുക. സന്ദീപ് റെഡ്‌ഡി വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഹൈദരാബാദിലായിരിക്കും ആദ്യ ഷൂട്ടിങ്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ പദ്ധതി. വമ്പൻ താരനിരയാണ് സിനിമയിലുള്ളത്.
 
അതേസമയം, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി'യാണ് പ്രഭാസിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. 2024 ജൂണ്‍ 27-ന് തിയറ്ററിൽ എത്തിയ ചിത്രം 1000 കോടിയും കടന്നാണ് തിയേറ്റർ വിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Alappuzha Gymkhana Trailer: ജിംഖാനയ്ക്കു വേണ്ടി ചാവേണ്ടി വന്നാലും പിള്ളേര് ഇടിക്കും; കാത്തിരുന്ന ട്രെയ്‌ലര്‍ എത്തി