Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അന്ധവിശ്വാസം നാല് പേരുടെ ജീവനെടുത്തു

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

നിഹാരിക കെ.എസ്

, ഞായര്‍, 29 ഡിസം‌ബര്‍ 2024 (09:19 IST)
ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നാല് പേര്‍ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കി. 'മോക്ഷം' നേടാനായാണ് ആത്മാഹുതി നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ചെന്നൈ വ്യാസര്‍പാടി സ്വദേശികളായ ശ്രീ മഹാകാല വ്യാസര്‍(40), കെ രുക്മിണി പ്രിയ(45), കെ ജലന്ധരി(17), മുകുന്ദ് ആകാശ് കുമാര്‍(12) എന്നിവരാണ് മരിച്ചത്.
 
വിവാഹമോചിതയായ രുക്മിണി മക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യം ഇവരെ പ്രിയ മഹാകാല വ്യാസറുമായി അടുപ്പിച്ചു. ഇരുവര്‍ക്കും ആത്മീയകാര്യങ്ങളില്‍ അഗാധ താല്‍പര്യമുള്ളതിനാല്‍ ഒരുമിച്ചാണ് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ളത്. തിരുവണ്ണാമലൈയില്‍ എല്ലാ വര്‍ഷവും നടക്കുന്ന കാര്‍ത്തിക ദീപോത്സവത്തിന്റെ സ്ഥിരം സന്ദര്‍ശകരായിരുന്നു.
 
ഈ വര്‍ഷത്തെ ഉത്സവം കഴിഞ്ഞ് സംഘം ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അവര്‍ വീണ്ടും മടങ്ങിയെത്തി. മോക്ഷപ്രാപ്തിക്കായി അണ്ണാമലൈയാരും മഹാലക്ഷ്മി ദേവിയും വിളിച്ചുവെന്ന് പറഞ്ഞാണ് മടങ്ങിയെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഹോട്ടലിലെത്തിയത്. വൈകുന്നേരം ആറ് മണിയോടെ ഒരു ദിവസം കൂടി ഹോട്ടലില്‍ തങ്ങുമെന്ന് ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു. രാവിലെ 11 മണിക്ക് ജീവനക്കാര്‍ വിളിച്ചപ്പോള്‍ മറുപടി ലഭിക്കാതെ വന്നതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
 
പൊലീസ് സംഘം സംഭവസ്ഥലത്തെത്തി വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കത്തില്‍ മോക്ഷം നേടുന്നതിനായി ജീവിതം അവസാനിപ്പിക്കാനുള്ള താല്‍പര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോണുകളിലെ വീഡിയോകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്