ഒടിയന് പിന്നാലെ മരയ്‌ക്കാറും? തള്ളി തള്ളി മറിക്കുമോ?
ഒടിയന് പിന്നാലെ മരയ്‌ക്കാറും? തള്ളി തള്ളി മറിക്കുമോ?
'ഒടിയൻ' വിവാദം ഒരു കരയ്‌ക്കടുക്കുമ്പോഴേക്കും ഇതാ മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്‌ക്കാർ ഒരു അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ദൂരദർശിനിയിലൂടെ മോഹൻലാൽ നോക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്കാണ് വൈറലാകുന്നത്. എന്നാൽ ഫസ്‌റ്റ്‌ലുക്ക് പുറത്തുവിട്ട് നിമിഷങ്ങൾക്കകം തന്നെ അത് ട്രോളന്മാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ പലരും അതിന്റെ ചരിത്രപരമായ കാര്യങ്ങളുമായി ഈ ഫസ്‌റ്റ്‌ലുക്ക് ചേർത്തുവായിക്കുകയാണ്.
പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലി മരയ്ക്കാര്‍ പതിനേഴാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച ടെലിസ്കോപ്പിലൂടെ നോക്കുന്നത് ചരിത്രപരമായ അബദ്ധമാണെന്നും ചിലർ പറയുന്നുണ്ട്. ഒടിയൻ ചിത്രത്തിന്റെ ട്രെയിലറും ടീസറും കണ്ട് ആളുകൾ ചിത്രത്തിൽ പലതും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ആളുകൾ കൂടുതലായി പ്രതീക്ഷിച്ചതുകൊണ്ടാണെന്ന് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും പലരും പറഞ്ഞിരുന്നു. ഫസ്‌റ്റ് ലുക്ക് ഇറങ്ങിയപ്പോൾ തന്നെ ഇത്രയും ചർച്ച ആയതുകൊണ്ടുതന്നെ ഒടിയൻ പോലെ ആകുമോ ഇതും എന്നാണ് സിനിമാ പ്രേമികൾ ചിന്തിക്കുന്നത്.