Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എനിക്ക് ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാ, ഞാൻ പൊളിക്കും’- ഒടിയനിലെ ട്രോൾ ഡയലോഗിനെ ഏറ്റെടുത്ത് മഞ്ജു വാര്യർ

‘എനിക്ക് ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാ, ഞാൻ പൊളിക്കും’- ഒടിയനിലെ ട്രോൾ ഡയലോഗിനെ ഏറ്റെടുത്ത് മഞ്ജു വാര്യർ
, തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (12:18 IST)
'മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ?’ ഒടിയനിൽ മോഹൻലാൽ അവതരിപ്പിച്ച മാണിക്യനോട് മഞ്ജു വാര്യരുടെ പ്രഭ ചോദിക്കുന്ന ഡയലോഗാണിത്. സന്ദർഭത്തിന് വിപരീതമായ ഡയ‌ലോഗ് ആണിതെന്നായിരുന്നു പരക്കെയുണ്ടായ വിമർശനം. എന്നാൽ, ഈ ട്രോളിനെയെല്ലാം ഏറ്റെടുത്തിരിക്കുകയാണ് മഞ്ജു. 
 
ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഈ ഡയലോഗിനെ കുറിച്ച് പറയുന്നത്. എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു തഗ് ലൈഫാണിതെന്നും ഇത് ഞാൻ പൊളിക്കുമെന്നുമാണ് മഞ്ജു പറയുന്നത്. മോഹൻലാൽ പറഞ്ഞത് പോലെ ഒരു പാവം കൊച്ചു സിനിമയാണ് ഒടിയനെന്നാണ് മഞ്ജുവിന്റെ പക്ഷം.
 
ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒടിയൻ സമ്മിശ്രപ്രതികരണവുമായി മുന്നേറുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ഒടിയൻ മാറുമെന്നാണ് റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മമ്മൂക്ക നല്ല സപ്പോർട്ട് ആയിരുന്നു, ഒപ്പം അഭിനയിക്കാൻ കഴിയാത്തതിന്റെ സങ്കടമുണ്ട്’- മാമാങ്കത്തിൽ നിന്നും പുറത്തായതെങ്ങനെയെന്ന് ധ്രുവൻ