Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുഞ്ഞാലി മരയ്ക്കാര്‍ ചരിത്രപരമായ അബദ്ധം'

'കുഞ്ഞാലി മരയ്ക്കാര്‍ ചരിത്രപരമായ അബദ്ധം'

'കുഞ്ഞാലി മരയ്ക്കാര്‍ ചരിത്രപരമായ അബദ്ധം'
, തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (11:43 IST)
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാരുടെ ഫസ്റ്റ് ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പോസ്‌റ്ററിനെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. 
 
ടി.എം ജേക്കബ് മെമ്മോറിയല്‍ ഗവര്‍ണ്‍മെന്റ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ എന്‍ ഷാജി എഴുതിയ ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ വൈറലാകുന്നത്. പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലി മരയ്ക്കാര്‍ പതിനേഴാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച ടെലിസ്കോപ്പിലൂടെ നോക്കുന്നതിലെ ചരിത്രപരമായ അബദ്ധമാണെന്ന് അദ്ദേഹം പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
'കുഞ്ഞാലി മരക്കാര്‍ ഒരു ദൂരദര്‍ശിനിയിലൂടെ നോക്കുന്ന ചിത്രം ചിലര്‍ ഷെയര്‍ ചെയ്തു കണ്ടു. ഇതു ചരിത്രത്തോട് നീതി പുലര്‍ത്തുന്നതാകണമെങ്കില്‍ ശാസ്ത്ര ചരിത്രം തന്നെ തിരുത്തിയെഴുതണം. എന്റെ ധാരണയനുസരിച്ച്‌ ഈ കഥ നടക്കുന്നത്. 16-ാം നൂറ്റാണ്ടിലാണ്. പക്ഷേ ആദ്യ ടെലിസ്‌കോപ്പുകള്‍ ഉണ്ടാകുന്നത് 17-ാം നൂറ്റാണ്ടിലാണ്. ഗലീലിയോ ഗലീലിയുടെ നിരീക്ഷണങ്ങള്‍ ആരംഭിക്കുന്നത് 1609 ലാണ്. മറ്റു ചിലര്‍ ഒരു ദുരദര്‍ശിനി ഉണ്ടാക്കിയെന്നറിഞ്ഞ്, അതിന്റെ തത്വങ്ങള്‍ മനസ്സിലാക്കി, മെച്ചപ്പെട്ടവ ഉണ്ടാക്കി അവ വാനനിരീക്ഷണത്തിനു വേണ്ടി സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് ഗലീലിയോ ചെയ്തത്.
 
അതിനു മുമ്ബേ 1608-ല്‍ ഹാന്‍സ് ലിപ്പര്‍ഷേ എന്ന ജര്‍മന്‍ - ഡച്ചു കണ്ണട നിര്‍മാതാവ് ടെലിസ്‌കോച്ചിന്റെ ആദ്യ പേറ്റന്റിനു ശ്രമിച്ചിരുന്നു. മറ്റു ചിലരും അതു കണ്ടെത്തിയതായി വാദമുന്നയിച്ചതിനാല്‍ പേറ്റന്റ് ലഭിച്ചില്ല. ഡച്ചുകാരനായ സക്കറിയാസ് ജാന്‍സെന്നും ഇതു കണ്ടെത്തിയതായി അവകാശവാദമുണ്ടായിരുന്നു. ഇതെല്ലാം സംഭവിക്കുന്നത് 17-ാം നൂറ്റാണ്ടിലാണ്. പിന്നീടാണ് നമ്മുടെ രാജാവ് ജയ്‌സിംഗ് ജന്തര്‍ മന്ദര്‍ ഒക്കെ സ്ഥാപിക്കുന്നത്. പക്ഷേ, ഒരു ടെലിസ്‌കോപ്പ് വാങ്ങാനൊന്നും മൂപ്പര്‍ക്ക് തോന്നിയില്ല.
 
ഇന്ത്യയില്‍ ആദ്യം ടെലിസ്‌കോപ്പ് ഉപയോഗിച്ചത് 1651-ലെ ബുധസംതരണം നിരീക്ഷിക്കാനായി സൂറത്തില്‍ എത്തിയ ഇംഗ്ലീഷുകാരനായ ഷാക്കര്‍ലി ആണെന്നായിരുന്നു ഇതുവരെ എന്റെ അറിവ്.
 
എന്നാല്‍ ഇതിനു മുമ്ബേ നമ്മുടെ കുഞ്ഞാലി മരക്കാര്‍ അതുപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു വലിയ ചരിത്രസംഭവം തന്നെ, സംശയമില്ല.'

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രമസമാധാന പ്രശ്‌നം; ശബരിമല ദർശനത്തിനെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നു, യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം