Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ ആദ്യ പ്രതിഫലം എത്രയെന്നോ? ഇപ്പോള്‍ കോടികള്‍

കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുലോകത്തിലാണ് ദിലീപ് ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിയുന്നത്

Dileep, Dileep Remuneration, Dileep first remuneration in CInema, Dileep Remuneration in Cinema, ദിലീപിന്റെ പ്രതിഫലം, ദിലീപ്, ദിലീപ് ബെര്‍ത്ത് ഡേ, ദിലീപ് പ്രായം

രേണുക വേണു

, തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (12:39 IST)
Dileep

മലയാള സിനിമയില്‍ ജനപ്രിയ നായകനെന്ന വിളിപ്പേര് അരക്കിട്ടുറപ്പിച്ച നടനാണ് ദിലീപ്. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകളില്‍ ദിലീപ് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് വരുന്നത്. അതിനു മുന്‍പ് സംവിധായകന്‍ കമലിന്റെ സഹായിയായി ചില സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. 
 
കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുലോകത്തിലാണ് ദിലീപ് ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിയുന്നത്. കമലിന്റെ സഹസംവിധായകനായ ദിലീപിന് ആ സിനിമയില്‍ വര്‍ക്ക് ചെയ്തതിനു ലഭിച്ച പ്രതിഫലം വെറും ആയിരം രൂപയാണ്! 
 
പിന്നീട് ദിലീപ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായകനാകുന്നത്. ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളാകുകയായിരുന്നു ദിലീപ്. 
 
മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്ന പ്രതിഫലത്തിന്റെ തൊട്ടടുത്ത് വരെ രണ്ടായിരത്തിനു ശേഷം ദിലീപ് എത്തിയിട്ടുണ്ട്. മൂന്ന് കോടിയിലേറെ പ്രതിഫലം പറ്റിയിരുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളായിരുന്നു ദിലീപ്. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ ദിലീപിന്റെ താരമൂല്യം ഇടിയാന്‍ കാരണമായി. ഏതാണ്ട് ഒരു കോടിക്ക് അടുത്താണ് ഇപ്പോള്‍ താരം വാങ്ങുന്ന പ്രതിഫലം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യ ബാലൻ അല്ല, ഡേർട്ടി പിക്ച്ചറിൽ സിൽക്ക് സ്മിതയുടെ റോൾ ചെയ്യേണ്ടിരുന്നത് ആ നടി