Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യ ബാലൻ അല്ല, ഡേർട്ടി പിക്ച്ചറിൽ സിൽക്ക് സ്മിതയുടെ റോൾ ചെയ്യേണ്ടിരുന്നത് ആ നടി

Vidya Balan

നിഹാരിക കെ.എസ്

, തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (12:33 IST)
ദി ഡേർട്ടി പിക്ച്ചർ എന്ന സിനിമയിൽ സിൽക് സ്മിതയുടെ കഥാപാത്രം ചെയ്യാൻ സംവിധായകൻ ആദ്യം തീരുമാനിച്ചിരുന്നത് ബോളിവുഡ് നടി കങ്കണ റണാവത്തിനെയെന്ന് റിപ്പോർട്ട്. സിനിമയുടെ കഥ കേട്ട ശേഷം കങ്കണ നോ പറയുകയായിരുന്നു. ഡേർട്ടി പിച്ചർ വേണ്ടന്നുവച്ച ശേഷം 'തനു വെഡ്‌സ് മനു' എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിച്ചത്.
 
ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാനുള്ള മടി കാരണമാണ് കങ്കണ ഡേർട്ടി പിക്ച്ചറിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഡേർട്ടി പിക്ച്ചറിന്റെ റിലീസിന് ശേഷം വിദ്യ ബാലൻ ആ കഥാപാത്രം തന്നെക്കാൾ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് ഒരിക്കൽ കങ്കണ പറഞ്ഞിരുന്നു.
 
ഡേർട്ടി പിച്ചറിലെ വിദ്യ ബാലന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. സിൽക് സ്മിത എന്ന നടിയുടെ അഭിനയ ജീവിതവും വ്യക്തിജീവിതവും കൃത്യമായി സ്‌ക്രീനിൽ കൊണ്ടുവരാൻ സംവിധായകൻ മിലാൻ ലുത്രിയയ്ക്ക് സാധിച്ചു. വിദ്യ ബാലന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ദ ഡേർട്ടി പിക്ചർ. ബോൾഡ് രംഗങ്ങളും വിദ്യയുടെ ഉജ്ജ്വല പ്രകടനവും സിനിമയെ ക്ലാസിക് ആക്കി മാറ്റുകയായിരുന്നു. 2011ലായിരുന്നു സിനിമ റിലീസ് ആയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dhruv Vikram and Anupama Parameswaran: ധ്രുവിനേക്കാൾ പ്രായം അനുപമയ്‌ക്ക്; ഇരുവരും പ്രണയത്തിലെന്ന് ആരാധകർ