കാവ്യ വീണ്ടും സിനിമയിലേക്ക് വരുമോ?; താൻ ആർക്കും അതിർവരമ്പുകൾ വച്ചിട്ടില്ലെന്ന് ദിലീപ്
10 ജി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
Publish Date: Wed, 13 Nov 2019 (12:20 IST)
Updated Date: Wed, 13 Nov 2019 (12:24 IST)
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹത്തിനുശേഷം പൂർണമായും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. കാവ്യ വീണ്ടും സിനിമയിൽ എത്തുമോ എന്ന ചോദ്യം ഏറെ നാളായി കേൾക്കുന്നതാണ്. അതിനു മറുപടി നൽകുകയാണ് കാവ്യയുടെ ഭർത്താവും നടനുമായ ദിലീപ്. കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു തനിക്കറിയില്ല എന്നാണ് ദിലീപ് മറുപടി നൽകിയത്. അതിനൊപ്പം താൻ ആർക്കും അതിർവരമ്പുകൾ വച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. 10 ജി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
അച്ഛൻ എന്ന നിലയിൽ പത്തിൽ പത്ത് മാർക്ക് നേടാനുള്ള ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് ദിലീപ് പറഞ്ഞു. എന്നാൽ, ഭർത്താവ് എന്ന നിലയിൽ തനിക്ക് മാർക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. അഭിനേതാവ് എന്ന നിലയിൽ പത്തിൽ ഒരു മാർക്കാണ് താനിടുക എന്നും നിർമ്മാതാവ് എന്ന നിലയിൽ പത്തിൽ ഒൻപത് മാർക്ക് ഇടുമെന്നും ദിലീപ് പറഞ്ഞു. അഭിനയത്തിൽ എല്ലാം പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ്. അതിനാലാണ് ഒരു മാർക്ക് നൽകിയതെന്നും പരിശ്രമങ്ങൾ തുടരുകയാണെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രധാനപ്പെട്ട ചിത്രങ്ങളായ സി ഐഡി മൂസ, റണ്‍വേ തുടങ്ങിയ സിനിമകള്‍ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അതേക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്ന് തന്നെയായിരുന്നു ദിലീപും പറഞ്ഞത്. ഇതോടെ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയര്‍ന്നിരിക്കുകയാണ്.