Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മഞ്ജുവിനെ നോക്കി പറഞ്ഞു 'രക്ഷപ്പെട്ടല്ലോ' എന്ന്; മീശമാധവന്‍ മുതല്‍ കാവ്യയും ദിലീപും അടുപ്പമുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍

Dileep Kavya Madhavan Relationship
, തിങ്കള്‍, 6 ജൂണ്‍ 2022 (11:18 IST)
ദിലീപ്-കാവ്യ മാധവന്‍ ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. മീശമാധവന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് ദിലീപും കാവ്യയും തമ്മില്‍ അടുപ്പം തുടങ്ങിയതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ദിലീപ്-കാവ്യ ബന്ധം മീശമാധവന്‍ സെറ്റില്‍വെച്ച് തുടങ്ങിയതാണ്. 14 വര്‍ഷത്തോളം മഞ്ജു എല്ലാം സഹിച്ചു. കാവ്യയുമായുള്ള ബന്ധം മഞ്ജു അറിയുന്നുണ്ടെന്ന കാര്യം ദിലീപിന് മനസ്സിലായില്ല. മീശമാധവന്‍ മുതല്‍ ഇരുവരും തമ്മില്‍ അടുപ്പമുണ്ട്. കാവ്യയുടെ കല്യാണത്തിനു എല്ലാവരുമുണ്ട്. മഞ്ജു, സംയുക്ത എല്ലാവരും വന്നു. അന്ന് ഞാന്‍ അവരുടെ മുന്നില്‍വെച്ച് പറഞ്ഞതാണ് മഞ്ജു രക്ഷപ്പെട്ടല്ലോ എന്ന്. ഈ കല്യാണത്തോടു കൂടി മനസമാധാനമായിട്ട് ജീവിക്കാമല്ലോയെന്ന്. എല്ലാരും അന്ന് ചിരിച്ചിട്ട് അങ്ങുമാറി. അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ വിഷയം തുടങ്ങി. മഞ്ജു ഉള്ളപ്പോള്‍ തന്നെ ദിലീപ് കാവ്യയുമായി പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമായിരുന്നെന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോള്‍ഡ് ആന്റ് ഗ്ലാമര്‍ ചിത്രങ്ങളുമായി അനശ്വര രാജന്‍