രണ്ടാമൂഴം ദിലീപിന്റെ കൈകളിലേക്ക്? മോഹൻലാലിനെ വേണം, മഞ്ജുവും ശ്രീകുമാർ മേനോനും ഔട്ട്!
മധുരപ്രതികാരമെന്ന് പറഞ്ഞാൽ ഇതാണ്...
ജനപ്രിയ നായകന്‍ നടന്‍ ദിലീപ് എംടിയുടെ തിരക്കഥയായ രണ്ടാമൂഴം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. തിരക്കഥയെ ചൊല്ലിയുള്ള കലഹം വർധിച്ച സാഹചര്യത്തിൽ ശ്രീകുമാർ മേനോനുമായി രണ്ടാമൂഴം ചെയ്യാൻ താൽപ്പര്യമില്ലെന്ന് എം ടി വ്യക്തമാക്കിയിരുന്നു. തിരക്കഥ ചോദിച്ച് ആരെങ്കിലും വരികയാണെങ്കിൽ, അവരെ വെച്ച് രണ്ടമൂഴം സിനിമയാക്കുമെന്നും എം ടി വ്യക്തമാക്കിയതാണ്.
ഈ സാഹചര്യത്തിലാണ് രണ്ടാമൂഴം ഏറ്റെടുക്കാൻ ദിലീപ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് വരുന്നത്. ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ നിലവിൽ ചിത്രത്തിനായി കാസ്റ്റ് ചെയ്യപ്പെട്ടവരിൽ പലരും ചിത്രത്തിൽ നിന്നും പുറത്തായേക്കുമെന്നും സൂചനയുണ്ട്.
ദിലീപിന്റെ പ്രഖ്യാപിത ശത്രുക്കളായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മുന്‍ ഭാര്യ മഞ്ജുവാര്യര്‍ക്കും ദിലീപിന്റെ മധുര പ്രതികാരമാണ് രണ്ടാമൂഴം എന്ന റിപ്പോര്‍ട്ടുകളാണ് മലയാള സിനിമയില്‍ നിന്നും ഏറ്റവും പുതിയതായി പുറത്തുവരുന്നത്.
എം.ടിയുടെ തിരക്കഥയില്‍ ഇതേ രണ്ടാമൂഴം മറ്റൊരു ടീമിനെക്കൊണ്ട് അവതരിപ്പിക്കുകയാണ് ദിലീപിന്റെ ലക്‌ഷ്യം. അതിനായി സുഹൃത്തായ മലയാളി വ്യവസായിയുടെ സഹായം ദിലീപ് തേടിയിട്ടുണ്ട്. സംവിധായകനായി പ്രിയദര്‍ശന്‍ എത്തുമെന്നും മോഹൻലാൽ തന്നെ നായകാനുമെന്നുമെല്ലാം റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ദിലീപിന്റെ ഭാഗത്ത് നിന്ന് യാതോരു ഔദ്യോഗിക റിപ്പോർട്ടുകളും ലഭിച്ചിട്ടില്ല.