Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ ഫഹദ് ഫാസിൽ കാരണം നിലനിന്ന് പോകുന്ന ഒരു സംവിധായകൻ' - ദിലീഷ് പോത്തൻ

ഇത്ര സിംപ്ലിസിറ്റിയോ? അതോ പോത്തേട്ടൻ ബ്രില്ല്യൻസോ? ദിലീഷ് പോത്തന്റെ വാക്കുകൾ വൈറലാകുന്നു

'ഞാൻ ഫഹദ് ഫാസിൽ കാരണം നിലനിന്ന് പോകുന്ന ഒരു സംവിധായകൻ' - ദിലീഷ് പോത്തൻ
, ചൊവ്വ, 6 ഫെബ്രുവരി 2018 (08:20 IST)
ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. നവാഗതനാണെന്ന് ഒരിടത്ത് പോലും തോന്നത്ത സിംപ്ലിസിറ്റായായിരുന്നു ചിത്രത്തിൽ. അതിന് ആരാധകർ ഒരു പേരുമിട്ടു, പോത്തേട്ടൻ ബ്രില്ല്യൻസ്.
 
ദിലീഷ് പോത്തന്റെ രണ്ട് ചിത്രങ്ങളിലും ഫഹദ് ആയിരുന്നു നായകൻ. രണ്ടും നല്ല മികച്ച ചിത്രങ്ങൾ. ഫഹദിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അത് രണ്ടും. അതിനിടെ ഫഹദിന്റെ ഭാഗ്യമാണ് ദിലീഷ് പോത്തനെന്നും ചിലർ പറഞ്ഞുപരത്തി. എന്നാൽ, ഈ അഭ്യൂഹങ്ങളെ കാറ്റിൽ പറത്തുകയാണ് സംവിധായകൻ.
 
ഫഹദ് കാരണം നില നിന്ന് പോകുന്ന ഒരു സംവിധായകനാണ് താന്‍ എന്നും അല്ലാതെ ഞാന്‍ കാരണം നില നിന്ന് പോകുന്ന നടനല്ല ഫഹദ് എന്നും ദിലീഷ് പോത്തന് പറഞ്ഞു‍. 2017ലെ മികച്ച ചിത്രത്തിന് ഉള്ള ‘മൂവി സ്ട്രീറ്റ് ഫിലിം excellence അവാര്‍ഡ്’ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് വേണ്ടി സ്വീകരിക്കവേ ഒരു ചോദ്യത്തിന് മറുപടി ആയാണ് പോത്തന്‍ ഈ പ്രസ്താവന നടത്തിയത്.
 
ഓണ്‍ലൈന്‍ സിനിമ കൂട്ടായ്മകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൂവി സ്ട്രീറ്റ് ഗ്രൂപ് നടാടെ സംഘടിപ്പിച്ച ‘മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്' വിജയികളെ അംഗങ്ങള്‍ പോള്‍ വഴി തെരഞ്ഞെടുക്കുകയായിരുന്നു. ഫഹദ് മികച്ച നടനായപ്പോൾ മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നായികമാരായി തെരഞ്ഞെടുക്കപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവിശ്വസനീയമാണ് ഈ കഥാപാത്രം' - മമ്മൂട്ടിയെ പ്രശംസിച്ച് ആമിർ ഖാൻ!