സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി: ദിവ്യ ഉണ്ണി
ഇന്നലെയിരുന്നു ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹം
Publish Date: Mon, 05 Feb 2018 (11:31 IST)
Updated Date: Mon, 05 Feb 2018 (11:33 IST)
പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. തങ്ങൾക്കായി പ്രാർത്ഥിച്ചവർക്കും സ്നേഹിക്കുന്നവർക്കും നന്ദി പറഞ്ഞുകൊണ്ട് ദിവ്യ ഉണ്ണി കല്യാണ ചിത്രവും ആരാധകർക്കായി പങ്കുവെച്ചു.
ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ ലളിതമായിട്ടായിരുന്നു വിവാഹം.
2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്തിൽ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ ദിവ്യക്ക് രണ്ട് മക്കളുമുണ്ട്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി.