Webdunia - Bharat's app for daily news and videos

Install App

‘തന്റെ മുന്നില്‍ ക്യാമറയുണ്ടെന്ന കാര്യം അവള്‍ അറിയുന്നില്ല‘ - പൂമരത്തി‌ലെ ഐറിനെ കുറിച്ച് സംവിധായകന്‍

ഗൌതമും ഐറിനും പൊളിച്ചു! - സംവിധായകന്‍ ഹരിഹരന്റെ വാക്കുകള്‍ വൈറലാകുന്നു

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (14:12 IST)
എബ്രിഡ് ഷൈന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് പൂമരം റിലീസ് ആയത്. കാളിദാസ് ജയറാമിന്റെ ആദ്യ നായക മലയാള ചിത്രമെന്ന പ്രത്യേകതയും പൂമരത്തിനുണ്ട്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വിഷ്വല്‍ ട്രീറ്റ് ആണ് പൂമരം. 
 
ഇപ്പോഴിതാ, കാളിദാസിന്റെ അഭിനയത്തേയും പൂമരത്തേയും വാനോളം പുകഴ്ത്തി സംവിധായകന്‍ ഹരിഹരന്‍. കാളിദാസിന്റേത് അനായാസായ അഭിനയമെന്ന് ഹരിഹരന് പറയുന്നു‍. കോളെജ് ക്യാംപസിന്റെ കഥ പറയുന്ന നിരവധി സിനികള്‍ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ പൂമരം വ്യത്യസ്തമായ അനുഭൂതി പകരുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. 
 
അനായാസമായ അഭിനയത്തിലൂടെ കാളിദാസ് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് ഹരിഹരന്‍ പറയുന്നു. ഒപ്പം ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായ ഐറിനെ അവതരിപ്പിച്ച നീതയേയും ഹരിഹരന്‍ അഭിനന്ദിക്കുന്നുണ്ട്. ‘തന്റെ മുന്നില്‍ ഒരു ക്യാമറ ചലിക്കുന്നുണ്ടെന്ന വിവരം അവള്‍ അറിയുന്നതേയില്ല‘ എന്നാണ് ഹരിഹരന്‍ നീതയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
 
സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ ഭാവനകളും കഠിനധ്വാനവും അഭിനന്ദിച്ചേ മതിയാകുവെന്ന് ഹരിഹരന്‍ പറഞ്ഞു. നല്ല കവിതകള്‍കൊണ്ടും സംഗീതം കൊണ്ടും സമ്പന്നമാണ് പൂമരം. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഈ ചിത്രം കണ്ടേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments