Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന്റെ മരണത്തിൽ അതീവ ദുഃഖത്തിൽ മലയാളികളുടെ പ്രിയ നായിക നന്ദന

നിഹാരിക കെ.എസ്
ബുധന്‍, 26 മാര്‍ച്ച് 2025 (15:09 IST)
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭാരതി രാജയുടെ മകനും തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതി വിട പറഞ്ഞത്. 48 ആം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1999ൽ പുറത്തിറങ്ങിയ താജ്മഹൽ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് മനോജ് ഭാരതി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളികളുടെ സ്വന്തം നടി നന്ദനയാണ് മനോജിന്റെ ഭാര്യ. 
 
2002-2006 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്നു നന്ദന. കുഞ്ചാക്കോ ബോബന്റെ നായികയായി സ്നേഹിതൻ എന്ന സിനിമയിലൂടെയാണ് നന്ദന സിനിമയിൽ‌ അരങ്ങേറിയത്. സ്നേഹിതനിലെ നന്ദനയുടെ റോളും പാട്ടുകളും എല്ലാം ഹിറ്റായിരുന്നു. പിന്നീട് സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു, കല്യാണ കുറിമാനം തുടങ്ങിയ മലയാള സിനിമകളിലും സക്സസ്, എബിസിഡി, സാധുരിയൻ, കല്ലി​ഗ തുടങ്ങിയ തമിഴ് സിനിമകളിലും നന്ദന അഭിനയിച്ചു.
 
സാധുരിയൻ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി നന്ദന പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ആഘോഷമായി കേരള സ്റ്റൈലിലായിരുന്നു വിവാഹം നടന്നത്. സോഷ്യൽമീഡിയയിലും താരപത്നി സജീവമായിരുന്നില്ല. മനോജിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ് നന്ദനയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments