Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാം ഗോപാൽ വർമ്മ ഒളിവിൽ പോയതെന്തിന്?

രാം ഗോപാൽ വർമ്മ ഒളിവിൽ പോയതെന്തിന്?

നിഹാരിക കെ എസ്

, ചൊവ്വ, 26 നവം‌ബര്‍ 2024 (13:23 IST)
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെതിരേ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ പങ്കുവെച്ച കേസിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാനായി ആര്‍ജിവിക്ക് പൊലീസ് സമന്‍സ് അയച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ സംവിധായകൻ തയ്യാറായില്ല. ഇതാണ് പോലീസ് തുടർനടപടി എടുക്കാൻ കാരണം.
 
പോലീസിനെ പേടിച്ച് സംവിധായകൻ ഒളിവിൽ പോയി. സംവിധായകന്റെ ഹൈദരാബാദിലെ വീടിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, വെര്‍ച്വലായി ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേനെ രാം ഗോപാല്‍ വര്‍മ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമാ പ്രമോഷന്റെ ഭാഗമായാണ് സംവിധായകന്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിച്ചത്.
 
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയുമാണ് ആര്‍ജിവി ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വര്‍മ പ്രചരിപ്പിച്ചത്. ഐടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്