Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിൽ?; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

Sanal Kumar Sasidaran

നിഹാരിക കെ.എസ്

, ബുധന്‍, 5 ഫെബ്രുവരി 2025 (15:35 IST)
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് പൊലീസ്. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. 
 
സനൽ കുമാർ ശശിധരൻറെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്ത് നൽകിയിരുന്നു. സനൽ കുമാർ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിൻറെ അനുമാനം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞത്. 
 
പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയിൽ ഉറച്ചു നിൽക്കുകയാണ് നടി. 2022 ൽ ഇതേ നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനിൽക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയിൽ സനൽകുമാർ ശല്യം തുടർന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനാണ് ഇങ്ങനെ വന്നതെന്ന് വിജയ് സാര്‍ ചോദിച്ചു: 'നെനച്ച' വണ്ടി കയറിയ ഉണ്ണിക്കണ്ണന്‍