Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിനാണ് ഇങ്ങനെ വന്നതെന്ന് വിജയ് സാര്‍ ചോദിച്ചു: 'നെനച്ച' വണ്ടി കയറിയ ഉണ്ണിക്കണ്ണന്‍

യാത്ര ആരംഭിച്ച് 35-ാം ദിവസമാണ് ഇദ്ദേഹം വിജയ്‌യെ നേരിൽകണ്ടത്.

എന്തിനാണ് ഇങ്ങനെ വന്നതെന്ന് വിജയ് സാര്‍ ചോദിച്ചു: 'നെനച്ച' വണ്ടി കയറിയ ഉണ്ണിക്കണ്ണന്‍

നിഹാരിക കെ.എസ്

, ബുധന്‍, 5 ഫെബ്രുവരി 2025 (14:53 IST)
ദളപതി വിജയ്‌യെ നേരില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് നടന്റെ ആരാധകനായ ഉണ്ണിക്കണ്ണന്‍ മംഗലംഡാം. ചെന്നൈയിലെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വിജയ്‌യെ കണ്ടത്. മംഗലം ഡാം സ്വദേശിയായ ഇയാള്‍ വീട്ടില്‍ നിന്നും കാല്‍നടയായിട്ടാണ് ഇഷ്ടതാരത്തെ കാണാന്‍ ഇറങ്ങിത്തിരിച്ചത്. യാത്ര ആരംഭിച്ച് 35-ാം ദിവസമാണ് ഇദ്ദേഹം വിജയ്‌യെ നേരിൽകണ്ടത്.
 
'വിജയ് സാറിനെ കണ്ടു. ലൊക്കേഷനില്‍ കോസ്റ്റ്യൂം ആയതിനാല്‍ മൊബൈലൊന്നും കൊണ്ടുപോകാന്‍ പാടില്ലായിരുന്നു. അവര്‍  വീഡിയോ എടുത്തിട്ടുണ്ട്, ഫോട്ടോയും ഉണ്ട്. എന്റെ തോളില്‍ കൈ ഇട്ടുകൊണ്ടാണ് അദ്ദേഹം എന്നെ കാരവനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കുറേ നേരെ വിജയ് സര്‍ സംസാരിച്ചു. 
 
എന്തിന് ഇങ്ങനെ കാണാന്‍ വന്നു, വേറെ എത്രയോ വഴിയുണ്ട്? അതിലൂടെ വന്നുകൂടെ എന്നാണ് വിജയ് സര്‍ ചോദിച്ചത്. 10 മിനിറ്റോളം അദ്ദേഹത്തിനൊപ്പം കാരവനില്‍ ഇരുന്ന് സംസാരിച്ചു. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചു തരാമെന്നാണ് പറഞ്ഞിരിക്കുന്നത്', എന്നാണ് ഉണ്ണിക്കണ്ണന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

150 കോടി ചോദിച്ച ബ്രേയ്ക്ക്ഡൗൺ ടീമിനെ 11 കോടിയിൽ ഒതുക്കി, അജിത്തിൻ്റെ വിടാമുയർച്ചി റിലീസ് നാളെ