Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

Jayasankar

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 19 നവം‌ബര്‍ 2024 (17:30 IST)
Jayasankar
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ചാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ റിയോഡി ജനീറോയില്‍ എത്തിയത്. അതേ സമയം ഒക്ടോബര്‍ 21നാണ് അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ധാരണയിലെത്തിയത്.
 
സമീപകാലത്ത് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കപ്രശ്‌നങ്ങളില്‍ കൈക്കൊണ്ട പരസ്പര ധാരണയുടെ കാര്യത്തില്‍ പുരോഗതിയുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ പരസ്പര വിനിമയത്തിനുള്ള അടുത്ത ചുവടുവയ്പുകളാണ് ഇനി വേണ്ടതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 വാർഡുകളാണ് തകർന്നത്, ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ