Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ മകനാണ് ദുൽഖറെന്ന് അറിയില്ലായിരുന്നു: ലക്കി ഭാസ്കറിന്റെ സംവിധായകൻ പറയുന്നു

Director Venki atloori about dulquer salman

നിഹാരിക കെ എസ്

, തിങ്കള്‍, 4 നവം‌ബര്‍ 2024 (09:59 IST)
കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ഒരു വർഷം ഇടവേള എടുത്ത ദുൽഖർ സൽമാന് സംവിധായകൻ വെങ്കി അടലൂരി നൽകിയത് ഒരൊന്നൊന്നര ട്രീറ്റ്. ലക്കി ഭാസ്കർ എന്ന ചിത്രത്തിലൂടെ തന്നെ വിമർശിച്ചവർക്കും ഒരു സിനിമ പരാജയപ്പെട്ടപ്പോഴേക്കും തന്നെ എഴുതിത്തള്ളിയവർക്കും കൃത്യമായ മറുപടി നൽകുകയാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ തുടക്കകാലത്ത് തന്നെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹം താൻ പ്രകടിപ്പിച്ചിരുന്നുവെന്ന് വെങ്കി പറയുന്നു. 
 
'ദുൽഖർ സൽമാനെ കുറിച്ച് പറയുമ്പോൾ 2012 മുതലുള്ള കാര്യങ്ങൾ പറയണം. എ.ബി.സി.ഡി എന്ന ചിത്രത്തിലൂടെയാണ് ദുൽഖറിനെ ഞാൻ ആദ്യമായിട്ട് കാണുന്നത്. നിർമാതാവ് ദിൽ രാജുവിനൊപ്പമായിരുന്നു അന്ന് ഞാൻ സിനിമ ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തോട് 'ഈ യുവാവിനൊപ്പം എനിക്ക് വർക്ക് ചെയ്യണം' എന്ന് ഞാൻ പറഞ്ഞു. ചാമിങായ നടനാണ് അദ്ദേഹം. അന്ന് അദ്ദേഹം 'ആ നടൻ ആരാണെന്ന് നോക്കൂ' എന്ന് എന്നോട് പറഞ്ഞു.
 
അങ്ങനെ ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കി. പേര് സെർച്ച് ചെയ്തപ്പോൾ മമ്മൂട്ടി സാറിന്റെ പേര് തെളിഞ്ഞ് വന്നു. ഇത് മമ്മൂട്ടി സാറിന്റെ മകനാണെന്ന് ഞാൻ അന്നാണ് അറിയുന്നത്. ആ സമയത്ത് ദുൽജാറിന് തെലുങ്കിൽ സിനിമ ചെയ്യാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മഹാനദിയും സീതാരാമവും ഒക്കെ വരുന്നത്', വെങ്കി പറയുന്നു. 
   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കാനിരുന്ന ആ ചിത്രം ഇനി സംഭവിക്കില്ല: വെളിപ്പെടുത്തി പൃഥ്വിരാജ്