Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവയായി ദുൽഖർ, സൂര്യ ആയി ആര്? ദളപതി റീമേക്ക് ചെയ്‌താൽ രജനികാന്തായി ആ നടൻ വേണമെന്ന് ദുൽഖർ സൽമാൻ

Dulquer open up about thalapathi movie remake

നിഹാരിക കെ എസ്

, തിങ്കള്‍, 4 നവം‌ബര്‍ 2024 (09:15 IST)
അപൂർവ്വമായി സംഭവിക്കുന്ന എവർഗ്രീൻ സിനിമകളിൽ ഒന്നാണ് ദളപതി. മണിരത്നത്തിന്റെ സംവിധാനത്തിൽ രജനികാന്ത്-മമ്മൂട്ടി ഒന്നിച്ച ഹിറ്റ് സിനിമയാണ് ദളപതി. 1991 ൽ റിലീസ് ആയ ചിത്രത്തിലൂടെ, മഹാഭാരതത്തിലെ കർണന്റെയും ദുരോധനന്റെയും സൗഹൃദം പുതിയ കാലഘട്ടത്തിലേക്ക് പറിച്ച് നടുകയായിരുന്നു മണിരത്നം ചെയ്തത്. സൂര്യ എന്ന കഥാപാത്രമായി രജനികാന്തും ദേവ എന്ന കഥാപാത്രമായി മമ്മൂട്ടിയും തിളങ്ങിയ സിനിമ. ഇപ്പോഴിതാ, ദളപതി വീണ്ടും ശ്രദ്ധേയമാകുന്നു.
 
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രൊമോഷനിടെ ദളപതിയിൽ സൂര്യയായി ഏത് സൗത്ത് ഇന്ത്യൻ സ്റ്റാർ വേണമെന്ന ചോദ്യത്തിന് മറുപടി നൽകി താരം. തെലുങ്ക് താരങ്ങളായ അല്ലു അർജുൻ, റാണാ ദഗ്ഗുപതി, ജൂനിയർ എൻ.ടി.ആർ എന്നിവരെയായിരുന്നു അവതാരകൻ ഓപ്‌ഷനായി നൽകിയത്. ഇവരിൽ നിന്നും ഒരാളെ ചൂസ് ചെയ്യാനായിരുന്നു പറഞ്ഞത്. ഇതിൽ റാണയെ ആണ് ദുൽഖർ ചൂസ് ചെയ്തത്. 
 
മമ്മൂട്ടിയുടെ റോൾ കിട്ടിയാൽ രജനികാന്തിന്റെ റോൾ ആര് ചെയ്യുമെന്നായിരുന്നു ചോദ്യം. റാണാ ഇപ്പോൾ തെലുങ്കിലും ഏറ്റവും മികച്ച നടനാണെന്നും അയാൾക്കൊപ്പം വർക്ക് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല സമയം ഇത് തന്നെയാണെന്നായിരുന്നു ദുൽഖർ നൽകിയ മറുപടി. തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയ നടൻ കൂടിയാണ് റാണാ എന്നാണ് ദുൽഖർ തുറന്നു പറയുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Amaran Collection: വിജയ്ക്ക് പകരക്കാരനോ? കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ശിവകാർത്തികേയന്റെ അമരൻ