Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോജുവിനോട് പറയാനുള്ളത് മമ്മൂട്ടി അന്ന് പറഞ്ഞത്...

viral facebook post against director joju

നിഹാരിക കെ എസ്

, ശനി, 2 നവം‌ബര്‍ 2024 (16:03 IST)
പണി സിനിമയെ വിമര്‍ശിച്ച യുവാവിനെ നടനും ചിത്രത്തിന്റെ സംവിധായകനുമായ ജോജു ജോര്‍ജ് ഫോണ്‍ വിളിച്ചത് വിവാദമായി. ഭീഷണിയുടെ സ്വരത്തിലായിരിക്കുന്നു ജോജു യുവാവിനോട് സംസാരിച്ചത്. ജോജുവുമായുള്ള ഫോണ്‍ കോള്‍ യുവാവ് തന്നെയാണ് പുറത്ത് വിട്ടതും. സ്പോയിലർ പുറത്തുവിട്ടതിനെ തുടർന്നാണ് യുവാവിനെ താൻ വിളിച്ചതെന്ന് ജോജു വ്യക്തമാക്കിയിരുന്നു. ജോജുവിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇതിനിടെ ഇപ്പോഴി സിനിമാ സ്‌നേഹികളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ സിനിമ പാരഡീസോ ക്ലബില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
 
വൈറൽ കുറിപ്പ് ഇങ്ങനെ:
 
കീറി മുറിച്ച് പോസ്റ്റ് എഴുതാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ഒരു പോസ്റ്റ് വരുമ്പോള്‍ ജോജു അയാളെ അങ്ങോട്ട് വിളിച്ച് ആ വോയ്‌സ് ക്ലിപ്പില്‍ കേട്ടത് പോലുള്ള സംസാരത്തിന്റെയൊന്നും യാതൊരു ആവശ്യവുമില്ല. ജോജു പോസ്റ്റ് ഇട്ടയാളെ അങ്ങോട്ട് വിളിച്ചതായാണ് മനസ്സിലാക്കുന്നത്.ജോജുവിന് അതിന്റെയൊന്നും യാതൊരു കാര്യമില്ല. ഒരു സിനിമയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളും കാണും. അത് അവരവരുടെ സ്വാതന്ത്ര്യമാണ്. ജനാധിപത്യപരമായി വിയോജിക്കാനുള്ള സ്‌പെയിസ് ആര്‍ക്കും ഇവിടെയുണ്ട്. ആ പോസ്റ്റ് ഇട്ടയാളും അതേ ചെയ്തുള്ളൂ. അതിന്റെ പേരില്‍ ജോജു അയാളെ അങ്ങോട്ട് വിളിച്ചു സംസാരിക്കേണ്ട കാര്യമൊന്നുമില്ല. 
 
തിയറ്ററില്‍ എത്തിയാല്‍ പിന്നെ ആ സിനിമ പ്രേക്ഷകരുടേതാണ്. അതില്‍ അതിന്റെ ക്രിയേറ്റേഴ്‌സിന് വലിയ കാര്യമൊന്നുമില്ല. പണി ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട സിനിമയാണ്. ഇപ്പോഴും അത് നന്നായി തന്നെ collect ചെയ്യുന്നുമുണ്ട്. അതേ സമയം അത് ഇഷ്ടപ്പെടാത്തവരുമുണ്ട്. സിനിമ അങ്ങനെ തന്നെയായിരുന്നു എന്നും. ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. ഉണ്ണി മുകുന്ദനും ഇതിനു മുന്‍പ് ഇതേ മണ്ടത്തരം കാണിച്ചിട്ടുണ്ട്. ജിജുവിനോട് സ്‌നേഹപൂര്‍വ്വം ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ ഇന്നേ വരെയുള്ള സിനിമ ജീവിതം അറിയുന്നവരാണ് ഞങ്ങള്‍ പ്രേക്ഷകര്‍.
 
എത്രായോ വര്‍ഷങ്ങള്‍ സിനിമ എന്ന പാഷന് പിറകെ നിങ്ങള്‍ അലഞ്ഞിട്ടുണ്ട്. അത് ഞങ്ങള്‍ക്കറിയാം. അത്രയും പാഷനോടെ സിനിമയ്ക്ക് പിന്നില്‍ അലഞ്ഞ ഒരാളെ കാണാതിരിക്കാന്‍ ദൈവത്തിന് പോലും കഴിയില്ല. ദൈവം നിങ്ങളെ കണ്ടു. പ്രേക്ഷകരും. അങ്ങനെ നിങ്ങള്‍ ഇന്നത്തെ ജോജു ജോര്‍ജ്ജ് ആയി പരിണമിക്കപ്പെട്ടു.നിങ്ങളുടെ സംഭ്രമജനകമായ ആ സിനിമ ജീവിത യാത്ര ഞാന്‍ അടക്കമുള്ള അനേകായിരങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്നുണ്ട്. ആ സ്‌നേഹ ബഹുമാന ആദരവുകള്‍ എല്ലാവര്‍ക്കും നിങ്ങളെന്നെ നടനോടുണ്ട്. അത് കൊണ്ട് കൂടിയാണ് നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ 'പണി' ഏറ്റതും. 
 
അതിനിടയില്‍ ഇങ്ങനെയുള്ള അപക്വമായ കലാ പരിപാടികളിലേക്ക് പോയി തല വെച്ച് കൊടുക്കരുത്. നിങ്ങളേറേ ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആ മനുഷ്യനുണ്ടല്ലോ. അതെ, മമ്മൂട്ടി തന്നെ. അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് തന്നെയാണ് എനിക്ക് നിങ്ങളോടും പറയാനുള്ളൂ. 'വിജയത്തെ ഹാന്‍ഡില്‍ ചെയ്യാനാണ് നമ്മള്‍ ഏറെ പഠിക്കേണ്ടത്.. ' പരാജയത്തെ നിങ്ങളോളം അത്രയും ആത്മ വിശ്വാസത്തോടെ ഹാന്‍ഡില്‍ ചെയ്ത ഒരാളോട് ഇങ്ങനെ പറയേണ്ടി വന്നതില്‍ അതിയായ ഖേദമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലിദ്വീപിലെ പെണ്‍കുട്ടി; ഗ്ലാമറസായി സ്വാസിക