Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

വീണ്ടും അമ്മയാകാനൊരുങ്ങി ദിവ്യാ ഉണ്ണി; ചിത്രങ്ങൾ പങ്കുവെച്ച് താരം

വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ ദിവ്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചു.

Divya Unni

തുമ്പി ഏബ്രഹാം

, വെള്ളി, 6 ഡിസം‌ബര്‍ 2019 (09:18 IST)
ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. ഇപ്പോഴിതാ, മൂന്നാമതും അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് താരം. ദിവ്യയും ഭര്‍ത്താവ് അരുണും ഒരു കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ ദിവ്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചു. 
 
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. 
 
എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്‌ക്കൊപ്പമാണ്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് ദിവ്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയായി അനിഘയും രമ്യാകൃഷ്ണനും, ക്വീൻ ട്രൈലർ പുറത്ത്