'വിഹാന് കൂട്ടായി കുഞ്ഞനുജത്തി'; പെൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ

നീണ്ടു നിന്ന എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് ദിവ്യയും വിനീതും വിവാഹിതരാകുന്നത്.

തുമ്പി എബ്രഹാം

ശനി, 5 ഒക്‌ടോബര്‍ 2019 (10:08 IST)
വീണ്ടും അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത താരം പങ്കുവച്ചത്. ‘ദിവ്യക്കും എനിക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് വിഹാന് കുഞ്ഞ് അനുജത്തിയായി. എല്ലാവരുടെയും പ്രര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി..’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
 
നീണ്ടു നിന്ന എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് ദിവ്യയും വിനീതും വിവാഹിതരാകുന്നത്. 2017 ജൂണിലാണ് മകന്‍ വിഹാന്‍ ഇവര്‍ക്കിടയിലേക്കെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'നിക് എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ വരെ ചുമന്നിട്ടുണ്ട്'; വിവാഹസമയത്തെ രഹസ്യങ്ങൾ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര