Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത് നിക്കും പ്രിയങ്കയും

ഇപ്പോളിതാ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി കൂടി എത്തിയ വാർത്ത തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരിക്കുകയാണ് താരം.

കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത് നിക്കും പ്രിയങ്കയും

തുമ്പി ഏബ്രഹാം

, ബുധന്‍, 27 നവം‌ബര്‍ 2019 (14:26 IST)
ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് പ്രിയങ്ക ചോപ്രയുടേയും നിക് ജൊനാസിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്. ഇവരുടെ പ്രണയവും വിവാഹവും ഹണിമൂണും എല്ലാം ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോളിതാ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി കൂടി എത്തിയ വാർത്ത തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരിക്കുകയാണ് താരം.
 
അതൊരു ജര്‍മന്‍ ഷെപ്പേര്‍ഡ് നായയാണ്. പ്രിയങ്ക പങ്കുവെച്ച ചിത്രത്തില്‍ നിക്കിനോപ്പം മെത്തയില്‍ കിടക്കുന്ന നായ ആണ് അത്. പ്രിയങ്കയ്ക്ക് നേരത്തെ  ഡയാനയെന്ന ഒരു ഓമന നായ ഉളള വിവരം ആരാധകര്‍ക്ക് അറിയാവുന്നതാണ്. ”ബായ്ക്ക് വിത്ത് മൈ ബോയിസ് .പക്ഷേ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം നിന്നെയാണ് ഡയാന എന്ന് പ്രിയങ്ക കുറിച്ചു. താരം തന്റെ കുടുംബത്തിലെ പുതിയ അതിഥിയെ ആരാധകരുമായി പരിചയപ്പെടുത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സ്യഷ്ടിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ വല്യ ഇഷ്ടമാണ്, അതിനു കാരണവുമുണ്ട്: എം ടിയുടെ തുറന്നു പറച്ചിൽ