Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലതാരമായ ദിവ്യഉണ്ണി, അഭിനയത്തെ കുറിച്ചുള്ള ആദ്യ ഓര്‍മ്മകള്‍ പങ്കുവച്ച് നടി

ബാലതാരമായ ദിവ്യഉണ്ണി, അഭിനയത്തെ കുറിച്ചുള്ള ആദ്യ ഓര്‍മ്മകള്‍ പങ്കുവച്ച് നടി

കെ ആര്‍ അനൂപ്

, വെള്ളി, 21 മെയ് 2021 (17:14 IST)
മലയാളികളുടെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട് . ഇപ്പോഴിതാ നടി ആദ്യമായി അഭിനയിച്ച സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.
 
ബാലതാരമായാണ് ദിവ്യ ഉണ്ണി ചലച്ചിത്രലോകത്തേക്ക് എത്തിയത്.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ ഭരത് ഗോപിയുടെ മകളായി വേഷമിട്ട നടി നീയെത്ര ധന്യ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.നടി കാര്‍ത്തികയുടെ ബാല്യകാലമായിരുന്നു ദിവ്യ ഉണ്ണി അവതരിപ്പിച്ചത്. അഭിനയത്തെകുറിച്ചുള്ള ആദ്യ ഓര്‍മ്മ എന്ന് പറഞ്ഞുകൊണ്ട് സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചു. നവോദയ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് എന്നും നടി കുറിച്ചു.1987ലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൃത്ത ചുവടുകളുമായി മീനാക്ഷി, മഞ്ജുവിനെ പോലെ ഉണ്ടെന്ന് ആരാധകര്‍