Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൃത്ത ചുവടുകളുമായി മീനാക്ഷി, മഞ്ജുവിനെ പോലെ ഉണ്ടെന്ന് ആരാധകര്‍

നൃത്ത ചുവടുകളുമായി മീനാക്ഷി, മഞ്ജുവിനെ പോലെ ഉണ്ടെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്

, വെള്ളി, 21 മെയ് 2021 (17:07 IST)
അച്ഛന്‍ ദിലീപിനെയും അമ്മ മഞ്ജുവാര്യരെയും പോലെ ഒരുപാട് ആരാധകര്‍ ഉണ്ട് മകള്‍ മീനാക്ഷിക്കും. അടുത്തിടെയാണ് കൊച്ചു മിടുക്കി സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും തന്റെ ചില വേഷങ്ങള്‍ താരപുത്രി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ അമ്മ മഞ്ജുവാര്യരെ പോലെ താനും ഒരു നര്‍ത്തകിയാണെന്നു തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. അസാമാന്യ മെയ് വഴക്കമാണ് മീനാക്ഷിക്ക്. താരപുത്രി പങ്കുവെച്ച ഡാന്‍സ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
 
അഭിനയത്തില്‍ താരപുത്രിയ്ക്ക് അത്ര താല്പര്യമില്ല. നൃത്തത്തിലുള്ള അമ്മ മഞ്ജുവിന്റെ കഴിവുകള്‍ അതേപോലെ മകള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു.
 
അടുത്തിടെ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. ദിലീപും കാവ്യമാധവനും മീനാക്ഷിയുടെ ചുരുക്കം ചില സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ ഒരു മോശം നടനാകുന്ന സമയം; ജീവിതപങ്കാളിയെ കുറിച്ച് സുചിത്ര