Diya Krishna: കയ്യിൽ നിന്ന് പണം വെള്ളം പോലെ ഒഴുകുകയായിരുന്നു: ദിയ കൃഷ്ണ

നിഹാരിക കെ.എസ്
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (09:53 IST)
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ വാർത്തയായിരുന്നു. സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ 50 ലക്ഷത്തിലധികമായിരുന്നു തട്ടിയെടുത്തത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഭാവി പ്രവചിക്കുന്ന തത്തക്കാരൻ കൈ നോക്കി ലക്ഷണം പറഞ്ഞിരുന്നുവെന്നും കയ്യിൽ നിന്ന് പണം വെള്ളം പോലെ ഒഴുകുകയാണെന്ന് അയാൾ സൂചിപ്പിച്ചിരുന്നെന്നും ദിയ കൃഷ്ണ പറയുന്നു. 
 
അന്ന് അയാൾ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പുതന്നെ ജീവിതത്തിൽ വലിയ ഒരു പാഠം പഠിപ്പിക്കുമെന്ന് അയാൾ പറഞ്ഞിരുന്നുവെന്നും ദിയ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'തത്തക്കാരൻ നമ്മുക്ക് കോമഡി അല്ലേ. ഹാപ്പി ഹസ്ബൻസ് സിനിമയിലെ കോമഡി സീൻ പോലെ ആയിരുന്നു എനിക്ക്. ചെന്നൈയിലെ ഒരു വ്ലോഗിൽ തത്തക്കാരനുമായി സംസാരിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. ആ വീഡിയോ പിന്നീട് കണ്ടപ്പോൾ ആണ് എനിക്ക് തോന്നിയത് സത്യമായിരുന്നു എന്ന്. 
 
കുഞ്ഞ് ആണ് ആണോ പെണ്ണ് ആണോ എന്ന് ചോദിക്കുമ്പോൾ പുള്ളി പറയുന്നുണ്ട് ഇത് പെണ്ണാണോ എന്ന ചോദ്യമേ ഇല്ല ആൺകുട്ടിയാണെന്ന്. അന്ന് മൂന്നോ നാലോ മാസം ഗർഭിണിയായിരുന്നു. അന്ന് മറ്റൊരു കാര്യം കൂടെ അയാൾ പറഞ്ഞിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് ഒരുമാസം മുൻപേ എന്നെ ജീവിതത്തിൽ വലിയൊരു കാര്യം പഠിപ്പിക്കുമെന്ന് ആയിരുന്നു അത്. അന്ന് ഞാൻ വിചാരിച്ചത് മാതൃത്വത്തെ കുറിച്ചായിരിക്കുമെന്നാണ്.
 
വേറെ ഒന്ന് പറഞ്ഞത് എന്റെ കയ്യിൽ നിന്ന് പൈസ ഇപ്പോൾ വെള്ളം പോലെ ഒഴുകി പോകുകയാണ്, അത് അറിയുന്നില്ല എന്നാണ്. ഞാൻ അന്ന് അശ്വിനോട് ഷോപ്പിംഗ് ആണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞു ചിരിച്ചു. പിന്നീട് ജൂണിലാണ് ഈ പെണ്ണുങ്ങളുടെ കേസ് തൂക്കിയത്. കയ്യിൽ നിന്ന് വെള്ളം പോലെ പൈസ ഒഴുകി.. ഞാൻ അറിഞ്ഞില്ല. പുള്ളി പറഞ്ഞത് സത്യമായിരുന്നു,' ദിയ കൃഷണ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments