Select Your Language

Notifications

webdunia
webdunia
webdunia
webdunia

Diya Krishna: 'കൈക്കുഞ്ഞിനേയും കൊണ്ട് തിയേറ്ററില്‍, ബോധമില്ലേ നിങ്ങൾക്ക്'; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വീഡിയോ ഡിലീറ്റാക്കി ദിയ

അടുത്തിടെയാണ് ദിയ അമ്മയായത്.

Diya Krishna

നിഹാരിക കെ.എസ്

, ചൊവ്വ, 19 ഓഗസ്റ്റ് 2025 (08:31 IST)
സോഷ്യല്‍ മീഡിയയിലെ ജനപ്രീയ മുഖമാണ് ദിയ കൃഷ്ണ. ദിയയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. ദിയ പങ്കിടുന്ന വീഡിയോകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. അടുത്തിടെയാണ് ദിയ അമ്മയായത്. കുഞ്ഞിന് ഒന്നര മാസം പ്രായമുണ്ട്. ചെറിയ കുഞ്ഞിനെയും കൊണ്ട് ദിയയും ഭർത്താവ് അശ്വിനും കഴിഞ്ഞ ദിവസം സിനിമ കാണാൻ തിയേറ്ററിൽ എത്തിയിരുന്നു. 
 
ഈ വ്‌ളോഗ് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. രജനികാന്തിന്റെ കൂലി സിനിമ കാണാനായിരുന്നു ദിയ കുഞ്ഞിനെയും കൊണ്ടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 
 
'ഇത്ര ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക. പ്രത്യേകിച്ചും തിയേറ്റര്‍. വലിയ ശബ്ദമാണവിടെ. ഇത്രയും ചെറിയ കുട്ടിയ്ക്ക് താങ്ങാനാകില്ല. ദിയയുടെ മാതാപിതാക്കള്‍ എന്താണ് ഇതൊന്നും പറഞ്ഞു കൊടുക്കാത്തത്? കുഞ്ഞ് ശബ്ദം കേട്ട് വല്ലാതെ പേടിക്കും, ഇങ്ങനെ ചെയ്യരുത്, ഇത്രയും വിവരുമുള്ളവരാണോ കുഞ്ഞിനേയും കൊണ്ട് തിയേറ്ററില്‍ പോയിരിക്കുന്നത്' എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
 
എന്തായാലും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഉപദേശം അമിതമായതോടെ തന്റെ യൂട്യൂബ് ചാനലില്‍ നിന്നും ഈ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ് ദിയ. താരത്തിന്റെ ചാനലില്‍ നിലവില്‍ വീഡിയോ കാണാന്‍ സാധ്യമല്ല. അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളോട് ദിയ പ്രതികരിക്കുമെന്നാണ് താരത്തിന്റെ ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pharma Web Series: കൗതുകം, പുതുമ; നിവിന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'ഫാര്‍മ' വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക്