ദിയ വേദനയെടുത്ത് കരയുമ്പോള്‍ അമ്മയും സഹോദരിമാരും എത്ര കൂളായാണ് നില്‍ക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. 'അമ്മയ്ക്കു പ്രാണവേദന, മകള്‍ക്കു വീണ വായന' എന്ന പഴഞ്ചൊല്ല് അടക്കം പരാമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറഞ്ഞിരിക്കുന്നത്. ഒരുത്തന് എന്തെങ്കിലും അപകടം പറ്റി ആശുപത്രിയില്‍ കിടക്കുമ്പോള്‍ കൂട്ടുകാര്‍ ഇങ്ങനെയാണെന്നാണ് മറ്റു ചിലര്‍ ചിരിച്ചുകൊണ്ട് പറയുന്നത്.