Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

'ബ്രേക്കപ്പായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും നല്ല തീരുമാനം,സിംഗിള്‍ ആയിരിക്കുന്നതില്‍ ഒരുപാട് സന്തുഷ്ടയാണെന്ന് ദിയ

ദിയ Diya says that break up was the best decision Diya Krishna

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (09:23 IST)
ഒരുപാട് ആരാധകരുള്ള താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും നാല് മക്കളും മലയാളികള്‍ക്ക് പരിചിതമായ മുഖങ്ങളാണ്. ഇപ്പോഴിതാ ദിയ കൃഷ്ണയുടെ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. 2023ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ് എന്നതായിരുന്നു ചോദ്യം.
 
ബ്രേക്കപ്പായിരുന്നു ഈ വര്‍ഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്നാണ് ദിയ മറുപടിയായി പറഞ്ഞു. താനത് എവിടെയും പറയുമെന്നും പുള്ളിക്കാരന്റെ ഭാഗത്ത് മാത്രമല്ല തെറ്റൊന്നും തന്റെ ഭാഗത്തും തെറ്റുണ്ടെന്നും ദിയ പറയുന്നു. 
 
 ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ പുള്ളിക്കാരനെ പിടിച്ചുനിര്‍ത്താന്‍ പാടില്ലായിരുന്നു പൊക്കോ എന്ന് പറയണമായിരുന്നു, പക്ഷേ താന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടേയിരുന്നു എന്നും ദിയ പറയുന്നു.
 പണ്ടേ പൊക്കോ എന്ന് പറഞ്ഞ് വിടേണ്ടതായിരുന്നു. താനത് ചെയ്തില്ല. അതാണ് തന്റെ ഭാഗത്തു നിന്നും വന്ന തെറ്റെന്നും ദിയ തുറന്ന് പറയുന്നു.താന്‍ 2023 ല്‍ ചെയ്ത ഏറ്റവും നല്ല കാര്യം ഇതായിരുന്നുവെന്നും. സിംഗിള്‍ ആയിരിക്കുന്നതില്‍ താന്‍ ഒരുപാട് സന്തുഷ്ടയാണ്. ഇനി തനിക്ക് കൃത്യമായിട്ട് അറിയാം എങ്ങനെയുള്ളവര്‍ വരുമ്പോള്‍ കട്ട് ചെയ്തു കളയണം എന്നും ദിയ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വീട്ടില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നവള്‍, നാലാമത്തെ കുഞ്ഞ് ഉടന്‍ എത്തും', നിലക്കുട്ടിക്കൊപ്പം റേച്ചല്‍