ലൂസിഫർ കണ്ടിട്ട് ഇഷ്ടമായാൽ ഡേറ്റ് തരണം എന്ന് മമ്മൂട്ടിയോട് പൃഥ്വിരാജ് – ഓപ്പൺ ഡേറ്റ് നൽകി മെഗാസ്റ്റാർ !

ഞായര്‍, 24 മാര്‍ച്ച് 2019 (11:28 IST)
പൃഥ്വിരാജ് ആദ്യമായി സംവിധനാം ചെയ്യുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലൂസിഫർ പ്രതീക്ഷകൾ ഉയർത്തുമ്പോൾ പൃഥ്വിരാജ് എന്ന സംവിധായകൻ ഏറ്റവുമധികം നേരിട്ട ചോദ്യമാണ് എന്നാണു മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നത് എന്നത്.
 
സോഷ്യൽ മീഡിയ ഉന്നയിക്കുന്ന ഈ ചോദ്യം ഇപ്പോൾ മമ്മൂട്ടിയോട് പൃഥ്വിരാജ് നേരിട്ട് ചോദിച്ചിരിക്കുകയാണ് . കൈരളി ടീവിയുടെ ദുബായിയിലെ പ്രോഗ്രാമിനിടെ വേദിയിൽ മമ്മൂട്ടി മോഹൻലാൽ & പൃത്വി ലൂസിഫർ ടീം ഒരുമിച്ചെത്തിയിരുന്നു.
 
” ഞാൻ ലൂസിഫർ ഇറങ്ങുന്നതിനു മുൻപേ ഇത്‌ കാണണമെന്ന് ഒരാളോട്‌ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ അത്‌ മമ്മൂകയോടാണ്‌. കാണും എന്ന് വിശ്വസിക്കുന്നു.”
 
അതിനു കാണും ഉറപ്പ്‌ എന്ന് മമ്മൂട്ടി തലയാട്ടുന്നു. ഒപ്പം പൃഥ്വിരാജ് ഇങ്ങനെ ആവശ്യപ്പെട്ടു, ലൂസിഫർ ഇറങ്ങി മമ്മൂയ്ക്ക്‌ ഇഷ്ടപ്പെട്ടാൻ ഒരു ഡേറ്റ്‌ എനിക്ക്‌ തരണംമമ്മൂട്ടിയുടെ മറുപടി കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്റ്റ്. ഡേറ്റ് ഒക്കെ എപ്പൊഴേ തന്നു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ മലയാളക്കരയുടെ കണ്ണ് നിറയാറുണ്ട്: നൈല ഉഷ