മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ മലയാളക്കരയുടെ കണ്ണ് നിറയാറുണ്ട്: നൈല ഉഷ

ഞായര്‍, 24 മാര്‍ച്ച് 2019 (09:59 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. എല്ലാ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം. മനസിൽ തട്ടുന്ന നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ശബ്ദമൊന്ന് മാറിയാൽ, കണ്ണൊന്ന് നിറഞ്ഞാൽ കണ്ടിരിക്കുന്നവരുടെയും കണ്ണുകൾ നിറയാറുണ്ട്. 
 
അതുതന്നെയാണ് നടി നൈല ഉഷയും പറയുന്നത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സിലാണ് നൈല ഉഷ മമ്മൂക്കയെക്കുറിച്ച് സംസാരിച്ചത്. മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ മലയാളക്കരയുടെയും കണ്ണുകൾ നിറയാറുണ്ട് എന്നാണ് നൈല പറഞ്ഞത്. 
 
മമ്മൂക്കയെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രതികാരത്തിനായി മമ്മൂട്ടി കാത്തിരുന്നു, വർഷങ്ങളോളം!