Dominic and the Ladies' Purse: കാണാതായ ആ പഴ്സ് ആരുടേതാണ്? 'കലൂരിലെ ഷെർലക് ഹോംസി'ന്റെ കേസ് അന്വേഷണം രണ്ടര മണിക്കൂർ

ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ സിനിമയെന്നതാണ് ട്രെയിലർ നൽകുന്ന സൂചന.

നിഹാരിക കെ.എസ്
ശനി, 18 ജനുവരി 2025 (11:55 IST)
ഈ വർഷത്തെ ആദ്യ സിനിമയുമായി മമ്മൂട്ടിയും കൂട്ടരും ജനുവരി 23 ന് എത്തും. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ സിനിമയെന്നതാണ് ട്രെയിലർ നൽകുന്ന സൂചന. 
 
രണ്ട് മണിക്കൂർ 33 മിനിറ്റാണ് മമ്മൂട്ടി-ഗൗതം മേനോൻ കൂട്ടുകെട്ടിന്റെ ഈ ത്രില്ലറിന്റെ റൺടൈം എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന് കട്ടുകൾ ഒന്നുമില്ലതെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായും സൂചനകളുണ്ട്. കലൂരിൽ ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരിൽ ഡിറ്റക്റ്റീവ്സ് ഏജൻസി നടത്തുന്നവരാണ് മമ്മൂട്ടിയും ഗോകുൽ സുരേഷും. 'കലൂരിലെ ഷെർലക് ഹോംസി'ന്റെ കേസന്വേഷണമാണ് ഈ ചിത്രം പറയുന്നത്.  കാണാതായ ഒരു പഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
 
ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഡൊമിനിക്കിന്റെ ഡയറിക്കുറിപ്പുകള്‍ എന്ന തലക്കെട്ടോടെ, ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സി ഐ ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഡയറിയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ഈ ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments