Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമിതയുമായി പ്രശ്നമുണ്ടോ? അകൽച്ചയിലാണോ? മറുപടിയുമായി അനശ്വര രാജൻ

മമിതയുമായി പ്രശ്നമുണ്ടോ? അകൽച്ചയിലാണോ? മറുപടിയുമായി അനശ്വര രാജൻ

നിഹാരിക കെ.എസ്

, ശനി, 18 ജനുവരി 2025 (11:30 IST)
Anaswara Rajan and Mamitha Baiju
തണ്ണീർ മത്തൻ ദിനങ്ങളിലൂടെ കരിയർ തിളങ്ങിയ നടിയാണ് അനശ്വര രാജൻ. അനശ്വര നായികയായ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിതയുടെ കരിയർ മാറുന്നത്. ഇന്ന് മലയാളത്തിന്റെ പുത്തൻ താരോദയങ്ങളാണ് മമിത ബൈജുവും അനശ്വര രാജനും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. എന്നാൽ ഇരുവരും തമ്മിൽ അടുത്തിടെയായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോaഴിതാ അതിനു മറുപടി നൽകിയിരിക്കുകയാണ് അനശ്വര. 
 
തങ്ങൾ സുഹൃത്തുക്കളാണെന്നും മത്സരത്തിന്റെ ആവശ്യമില്ലെന്നും അനശ്വര പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം വ്യക്തമാക്കിയത്. തൾക്കിടയിൽ താര്യതമ്യം വരേണ്ട കാര്യമില്ലെന്നാണ് അനശ്വര പറയുന്നത്. മത്സര ചിന്ത തങ്ങൾക്കിടയിൽ ഇല്ലെന്നാണ് അനശ്വര പറയുന്നത്.
 
'ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണ്, മത്സരമില്ല. ഞങ്ങൾക്കിടയിൽ താര്യതമ്യം വരേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല. അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഗ്രൂപ്പിൽ ആർക്കിടയിലും ഇല്ല. മാത്യു, നസ്ലിൻ എന്നിവരുടെ കാര്യമെടുത്താൽ അവരും വളരെ നല്ല സുഹൃത്തുക്കളാണ്. ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മൾ ഇവിടെ ഇരിക്കുന്നത്. നമ്മൾ കിട്ടുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്', അനശ്വര പറയുന്നു.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥ'; രേഖാചിത്രം കണ്ട ഹാങ് ഓവറിലാണ് താനെന്ന് കീർത്തി സുരേഷ്