Select Your Language

Notifications

webdunia
webdunia
webdunia
webdunia

Painkili Movie Second Look Poster: 'അമ്പാൻ' പ്രണയ മൂഡിലാണ്; പൈങ്കിളിയുടെ സെക്കൻഡ് ലുക്ക് പുറത്ത്

Painkili Movie Second Look Poster: 'അമ്പാൻ' പ്രണയ മൂഡിലാണ്; പൈങ്കിളിയുടെ സെക്കൻഡ് ലുക്ക് പുറത്ത്

നിഹാരിക കെ.എസ്

, ശനി, 18 ജനുവരി 2025 (10:20 IST)
സജിൻ ഗോപു നായകനാകുന്ന പൈങ്കിളി എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായികയായി എത്തുന്നത്. സജിൻ ഗോപുവിൻറെ വിവിധ ഭാവങ്ങളാണ് പോസ്റ്ററിൽ. ഫഹദ് ഫാസിൽ ആൻറ് ഫ്രണ്ട്സിൻറെയും അർബൻ ആനിമലിൻറേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമാണം. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിക്കുന്നതും.
 
നിൻറെ ചെവിയിലെ കടി മാറ്റിയ തൂവൽ ഒരിക്കൽ ഒരു പൈങ്കിളിയുടെ ഹൃദയത്തിനോരത്ത് വളർന്നതാണെന്ന് മറക്കരുതേ മനുഷ്യാ- എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
 
'ആവേശം' സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച സജിൻ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് പൈങ്കിളി. ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Saif Ali Khan: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രചരിക്കുന്നത് തെറ്റായ കാര്യം, സത്യമതല്ല