Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥ'; രേഖാചിത്രം കണ്ട ഹാങ് ഓവറിലാണ് താനെന്ന് കീർത്തി സുരേഷ്

രേഖാചിത്രം ഇതിനോടകം 40 കോടിയിലധികം നേടി കഴിഞ്ഞു.

Kreerthy suresh praises asif ali's rekhachithram

നിഹാരിക കെ.എസ്

, ശനി, 18 ജനുവരി 2025 (11:06 IST)
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്റർ ആണ്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറുമെന്ന് ഉറപ്പാണ്. രേഖാചിത്രം ഇതിനോടകം 40 കോടിയിലധികം നേടി കഴിഞ്ഞു. ഇപ്പോഴിതാ, രേഖാചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ്. ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവച്ച കുറിപ്പിലാണ് സിനിമയെ കീത്തി പ്രശംസിച്ചത്. 
 
താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥയാണെന്നും ഓരോ വിശദാംശങ്ങളും അത്ഭുതപ്പെടുത്തിയെന്നും നടി കുറിച്ചു. ആസിഫ് അലി, അനശ്വര രാജൻ, ജോഫിൻ ടി ചാക്കോ, വേണു കുന്നപ്പള്ളി, ജോൺ മന്ത്രിക്കൽ, രാമു സുനിൽ, അപ്പു പ്രഭാകർ, ഷമീർ മുഹമ്മദ് തുടങ്ങിയവരെയും കീർത്തി പ്രശംസിച്ചു.
 
'രേഖാചിത്രം കണ്ടു, ഇത് എഴുതാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഈ സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് ഞാൻ. ഒന്നും എഴുതാൻ പോലും കഴിയുന്നില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥ. ഓരോ ഡീറ്റെയിലിങ്ങും എന്നെ ഞെട്ടിച്ചു. പ്രിയപ്പെട്ട അനശ്വര നിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. ഈ സിനിമയിലും നീ ഏറെ മികച്ചതായിരുന്നു,'
 
'ആസിഫ് നിങ്ങൾ എന്നെ ഞെട്ടിക്കുന്നു. സൂക്ഷ്മമായ പ്രകടനത്തിലൂടെ ചെയ്യുന്ന ഓരോ കഥാപാത്രത്തെയും നിങ്ങൾ ഏറെ മികവുറ്റതാക്കുന്നു. നിങ്ങളുടെ തിരക്കഥയുടെ തിരഞ്ഞെടുപ്പ് മികച്ചതാണ്. അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു. രേഖാചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഈ ചിത്രത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കാൻ ഏറെയുണ്ട്,' എന്ന് കീർത്തി സുരേഷ് കുറിച്ചു.
 
2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. രേഖാചിത്രത്തിൽ അനശ്വര രാജനാണ് നായിക. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെ നിർദേശിച്ചത് മമ്മൂക്കയാണ്: സിനിമയോടുള്ള മമ്മൂട്ടിയുടെ പാഷനെ കുറിച്ച് ആസിഫ് അലി