Webdunia - Bharat's app for daily news and videos

Install App

Dominic and The Ladies Purse Review: കളഞ്ഞുകിട്ടിയ പേഴ്‌സിനു പിന്നില്‍ എന്ത്? ചുരുളഴിക്കാന്‍ ഡൊമിനിക്കിന്റെ ഓട്ടം; 2025 ലെ ആദ്യ മമ്മൂട്ടി ചിത്രം

തമിഴില്‍ വലിയ ചര്‍ച്ചയായ 'തുപ്പറിവാളന്‍' പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' എന്നാണ് വിവരം

രേണുക വേണു
ചൊവ്വ, 21 ജനുവരി 2025 (10:14 IST)
Dominic and The Ladies Purse Review: മമ്മൂട്ടി നായകവേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളിലേക്ക്. ജനുവരി 23 വ്യാഴാഴ്ച വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്, മമ്മൂട്ടിയുടെ 2025 ലെ ആദ്യ റിലീസും !
 
തമിഴില്‍ വലിയ ചര്‍ച്ചയായ 'തുപ്പറിവാളന്‍' പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' എന്നാണ് വിവരം. ചെറിയ കേസില്‍ നിന്ന് തുടങ്ങി പിന്നീട് സീരിയല്‍ കില്ലിങ്ങിലേക്ക് നീങ്ങുന്ന ഉദ്വേഗമാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സിനോപ്‌സിസും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 
 
മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍. കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്സിനു ഉടമ ആരാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു ഡൊമിനിക്കിന്റെ ജോലി. രസകരമായ രീതിയിലാണ് ഈ അന്വേഷണത്തിന്റെ ആദ്യഘട്ടം പോകുന്നതും. എന്നാല്‍ പിന്നീട് ഈ പേഴ്സിനെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാകുന്നു. ഈ ദുരൂഹതകള്‍ നീക്കാനുള്ള ഡൊമിനിക്കിന്റെ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.
തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദര്‍ബുക ശിവ ആണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നൈ നോക്കി പായും തോട്ട, റോക്കി, മുതല്‍ നീ മുടിവും നീ എന്നീ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാരദന്‍, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ആര്‍ ദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണ് ഡൊമിനിക്. ഗൗതം വാസുദേവ് മേനോനൊപ്പം ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ബ്രിന്ദ മാസ്റ്റര്‍ ആണ് കൊറിയോഗ്രഫി. സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍ എന്നിവര്‍ ചേര്‍ന്ന് സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

പത്തനംതിട്ടയില്‍ 21കാരി അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി; യുവതി രണ്ടുദിവസം മുന്‍പ് പ്രസവിച്ചതറിഞ്ഞ് ഞെട്ടി വീട്ടുകാര്‍

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗച്യാലയമല്ല, ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച് കേരള ഹൈക്കോടതി

ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു; ഭീതിയിലായി കണ്ണൂര്‍ നഗരം

അടുത്ത ലേഖനം
Show comments