Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാട് നശിപ്പിക്കുന്നു, നാട്ടുകാരനെ തല്ലി ആശുപത്രിയിലാക്കി': ഋഷഭ് ഷെട്ടിയുടെ കാന്താര 2 ഷൂട്ടിംഗ് വിവാദത്തിൽ

'കാട് നശിപ്പിക്കുന്നു, നാട്ടുകാരനെ തല്ലി ആശുപത്രിയിലാക്കി': ഋഷഭ് ഷെട്ടിയുടെ കാന്താര 2 ഷൂട്ടിംഗ് വിവാദത്തിൽ

നിഹാരിക കെ.എസ്

, ചൊവ്വ, 21 ജനുവരി 2025 (09:40 IST)
ബെംഗലൂരു: ഷൂട്ടിങ്ങിന്റെ പേരിൽ കർണാടകയിലെ ഗവിഗുഡ്ഡയിലെ വനമേഖല നശിപ്പിക്കുന്നതായി ആരോപണം. ഋഷബ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ 1 (കാന്താര 2 എന്നും അറിയപ്പെടുന്നു) എന്ന ചിത്രത്തിന്‍റെ  ഷൂട്ടിംഗ് മൂലം പ്രദേശത്തെ വനപ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടായെന്നാണ് ആരോപണം. ഇവിടുത്തെ ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം. 
 
ഷൂട്ടിംഗിനിടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുകയായിരുന്നു. ഇത് നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമായതിനാൽ നാട്ടുകാര്‍ അടക്കം ഇതിനെ ചോദ്യം ചെയ്തു. ഇതേതുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായി. സംഘര്‍ഷത്തില്‍ പ്രദേശത്തെ യുവാവായ ഹരീഷിനെ പരിക്കുകളോടെ സകലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. 
 
യുവാവിനെ ആക്രമിച്ചത് നാട്ടുകാര്‍ക്കിടയില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അണിയറപ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഷൂട്ടിംഗ് സംഘത്തിനെതിരെ നടപടിയെടുക്കുമെന്നും അല്ലെങ്കില്‍ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Tovino Thomas: അധികാരം... ഒരു മിഥ്യയാണ്! ജതിൻ രാംദാസിന് സ്റ്റീഫൻ നെടുമ്പള്ളിയുടെ പിറന്നാൾ ആശംസ