Lokah Chapter One: 'ദുല്‍ഖര്‍ നസ്ലെൻ ഫാന്‍ ആണ്, മമ്മൂക്കയ്ക്കും ഇഷ്ടമാണ്'; ഡൊമിനിക് അരുൺ

കല്യാണി പ്രിയദർശൻ നായികയായ സിനിമയിൽ നസ്ലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

നിഹാരിക കെ.എസ്
വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (13:30 IST)
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക മലയാളത്തിലെ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. 200 കോടിയിലധികം സിനിമ ഇതിനോടകം നേടി കഴിഞ്ഞു. കല്യാണി പ്രിയദർശൻ നായികയായ സിനിമയിൽ നസ്ലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നസ്ലെനെ ലോകയിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ ദുല്‍ഖറിനായിരുന്നു എക്‌സൈറ്റ്‌മെന്റ് എന്ന് സംവിധായകൻ ഡൊമിനിക് അരുൺ പറയുന്നു.
 
ദുൽഖർ നസ്ലെൻ ഫാൻ ആണെന്നും മമ്മൂക്കയ്ക്കും അവനെ ഭയങ്കര ഇഷ്ടമാണെന്നും ഡൊമിനിക് പറഞ്ഞു. ആദ്യം മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഡൊമിനിക് ഇക്കാര്യം പറഞ്ഞത്.
 
'നസ്ലെന്റെ കാസ്റ്റിങ് വന്നപ്പോള്‍ ദുല്‍ഖറിനായിരുന്നു എക്‌സൈറ്റ്‌മെന്റ്. ദുല്‍ഖര്‍ നസ്ലെൻ ഫാന്‍ ആണ്. മമ്മൂക്കയ്ക്കും ഇഷ്ടമാണ്. മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത്. നസ്ലെനോട് കഥ പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണുവാണ്, ചിലപ്പോള്‍ സണ്ണി ആയേക്കും എന്ന് പറഞ്ഞു. പ്രേമലുവിന് മുമ്പാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായതുകൊണ്ട്, ഏതുകഥാപാത്രമായാലും ഓക്കേയാണെന്ന് നസ്ലെൻ പറഞ്ഞു', ഡൊമിനിക് അരുണ്‍ പറഞ്ഞു.
 
അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Elections 2026: തുടര്‍ഭരണം വേണം, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

ബാല്യകാലത്ത് ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് ലൈംഗിക അതിക്രമണത്തിനിരയായി; യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

അടുത്ത ലേഖനം
Show comments