Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകയും, ഹൃദയപൂർവ്വവും പാക് വെബ്സൈറ്റിൽ!

തിയേറ്ററിൽ പ്രദർശനം തുടരുന്ന ഒട്ടുമിക്ക ഇന്ത്യൻ സിനിമകളിലും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Lokah

നിഹാരിക കെ.എസ്

, തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (11:37 IST)
തിയേറ്റർ റിലീസിന് ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സിനിമയുടെ വ്യാജ പതിപ്പ് പുറത്തു ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. ഇത് സിനിമാ വ്യവസായത്തിന് തന്നെ വെല്ലുവിളിയാണ്. ഇപ്പോഴിതാ വ്യാജ പതിപ്പുകളുമായി പാകിസ്ഥാൻ വെബ്സൈറ്റ് ഇന്ത്യയിൽ സജീവമായിരിക്കുകയാണ്. തിയേറ്ററിൽ പ്രദർശനം തുടരുന്ന ഒട്ടുമിക്ക ഇന്ത്യൻ സിനിമകളിലും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.
 
തിയേറ്ററിൽ പ്രദർശനം തുടരുന്ന മലയാള ചിത്രങ്ങളായ ലോക, ഹൃദയപൂർവ്വം തുടങ്ങിയ സിനിമകളും കോളിവുഡ്, ബോളിവുഡ്, ഹോളിവുഡിലെ പുത്തൻ ചിത്രങ്ങളും പാക് സൈറ്റിൽ ഉണ്ട്. സിനിമകളുടെ വ്യാജ പതിപ്പുകൾ മികച്ച ക്വാളിറ്റിയിലാണ് ഈ വെബ്‌സൈറ്റുകളിൽ ലഭ്യമാകുന്നത്. ആർക്കും സൗജന്യമായി കാണാൻ കഴിയും വിധമാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. 
 
ഗൂഗിളിൽ ഡോട്ട് കോം എന്ന ഡൊമൈനിൽ കവർ ചിത്രമടക്കം ഓരോ സിനിമകളുടെയും വിവരങ്ങൾ കാണാം. തുടർന്ന് സൈറ്റ് അഡ്രസ് പരിശോധിച്ചാൽ അത് ഡോട്ട് പി കെ (.pk) എന്നതിലേക്ക് മാറും. ഈ വെബ്‌സൈറ്റിൽ ഭാഷകൾ തരം തിരിച്ച് നൂറുകണക്കിന് പുതിയ സിനിമകളുടെ വ്യാജ പതിപ്പുകളുണ്ട്. ടെലിഗ്രാം വഴിയാണ് വെബ്സൈറ്റിൻ്റെ ലിങ്ക് വ്യാപകമായി പ്രചരിപ്പിക്കുന്നത് എന്നാണ് വിവരം. ലോകയുടെ മലയാളം പതിപ്പ് കൂടാതെ തമിഴ്, ഹിന്ദി വ്യാജ പതിപ്പുകളും സൈറ്റിൽ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lola Cottage Released: നിള നമ്പ്യാരുടെ അഡള്‍ട്ട് വെബ് സീരിസ് 'ലോല കോട്ടേജ്' ആദ്യ സീസണ്‍ റിലീസ് ചെയ്തു; അലന്‍സിയര്‍ പ്രധാന വേഷത്തില്‍