Webdunia - Bharat's app for daily news and videos

Install App

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ, ഇത് ഞാന്‍ തന്നെ...; കൂട്ടത്തില്‍ ഒരാള്‍ ഇന്ന് സിനിമാതാരം !

കെ ആര്‍ അനൂപ്
ശനി, 29 ജൂണ്‍ 2024 (17:31 IST)
അവന്‍ എത്ര വലുതായാലും നവ്യ നായര്‍ക്ക് അനിയന്‍ രാഹുല്‍ ചോട്ടുവാണ്. ചേച്ചിയുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല ഇപ്പോഴും. അത്രത്തോളം സ്‌നേഹിച്ചാണ് രാഹുലിനെ നവ്യ വളര്‍ത്തിയത്. വലിയ പ്രായവ്യത്യാസമില്ലാത്തതിനാല്‍ അവര്‍ക്കിടയിലെ സഹോദര ബന്ധത്തിന് അന്നും ഇന്നും കുറവ് വന്നിട്ടില്ല.വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുകയാണ് രാഹുല്‍. ഇപ്പോഴിതാ രാഹുലിനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നവ്യനായര്‍.
 
വിവാഹശേഷം പിന്നെ നടിയെ സിനിമയില്‍ കണ്ടിരുന്നില്ല. വീട്ടമ്മയായി വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ നവ്യക്ക് ഇഷ്ടവുമല്ല. ഏറെ കാലത്തിനുശേഷം 2022 ല്‍ 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു.അനീഷ് ഉപാസന സംവിധാനം ചെയ്ത 'ജാനകി ജാനെ'യാണ് താരത്തിന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
 
മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിനുശേഷം സംവിധായിക റത്തീന ഒരുക്കുന്ന പുത്തന്‍ സിനിമ പ്രഖ്യാപിച്ചു.'പാതിരാത്രി'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നവ്യ നായരും സൗബിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപാന മത്സരം; കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments