Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആലിയ ഭട്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്': തനിക്ക് എന്റേതായ വ്യക്തിത്വമുണ്ടെന്ന് ശാലിനി പാണ്ഡെ

ആലിയയുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ് ശാലിനി ആവശ്യപ്പെടുന്നത്.

Shalini Pandey

നിഹാരിക കെ.എസ്

, വ്യാഴം, 3 ഏപ്രില്‍ 2025 (09:10 IST)
ബോളിവുഡ് താരം ആലിയ ഭട്ടുമായി തന്നെ താരതമ്യം ചെയ്യുന്നതിനെതിരെ നടി ശാലിനി പാണ്ഡെ. ശാലിനിക്ക് ആലിയയുടെ രൂപമായും ശബ്ദവുമായും സാമ്യമുണ്ട് എന്ന ചര്‍ച്ചകള്‍ ആരാധകർ സോഷ്യല്‍ മീഡിയയില്‍ നടത്താറുണ്ട്. ഇതിനെതിരെയാണ് ശാലിനി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ആലിയയുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ് ശാലിനി ആവശ്യപ്പെടുന്നത്.
 
ആലിയയോട് തനിക്ക് ആരാധനയുണ്ട്, എന്നാല്‍ തന്നെ താനായിട്ട് തന്നെ ആളുകള്‍ അറിയണം എന്നാണ് ആഗ്രഹം എന്നാണ് ശാലിനി പറയുന്നത്. ഇവിടെ മറ്റൊരു ആലിയയുടെ ആവശ്യമില്ലെന്നും ശാലിനി കൂട്ടിച്ചേർത്തു. മറ്റൊരു ആലിയ ആകാൻ തനിക്ക് താല്പര്യമില്ലെന്നും തനിക്ക് തന്റേതായ വ്യക്തിത്വമുണ്ടെന്നും ശാലിനി പറഞ്ഞു. ഇന്‍സ്റ്റന്റ് ബോളിവുഡിനോട് സംസാരിക്കുകയായിരുന്നു നടി.
 
'ഇവിടെ മറ്റൊരു ആലിയയുടെ ആവശ്യമില്ല, കാരണം ആലിയ വളരെ അമേസിങ് ആക്ടര്‍ ആണ്. സിനിമകള്‍ കൊണ്ട് മാത്രമല്ല, ഓണ്‍സ്‌ക്രീനില്‍ അവര്‍ അത്ഭുതമാണ്. എനിക്ക് അവരോട് ആരാധനയുണ്ട്. മറ്റൊരു ആലിയ ആകാന്‍ എനിക്ക് താല്‍പര്യമില്ല. നിങ്ങള്‍ക്ക് താല്‍പര്യമുള്ള നിരവധി പ്രശംസനീയമായ ഗുണങ്ങള്‍ അവരിലുണ്ട്, പക്ഷെ എനിക്ക് എന്റേതായ വ്യക്തിത്വമാണ് വേണ്ടത്. എനിക്ക് യോജിക്കാത്ത ഒരു കാര്യത്തിലേക്ക് എന്നെ തള്ളിവിടുന്നതിന് പകരം, ശാലിനി ആരാണെന്ന് ആളുകള്‍ എന്നെ കണ്ട് തന്നെ അറിയണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ ആളുകള്‍ എന്നെ സ്‌നേഹത്തോടെ താരതമ്യം ചെയ്യുന്നതിനോട് കുഴപ്പമില്ല, കാരണം അവര്‍ ഭയങ്കര സുന്ദരിയാണ്', ശാലിനി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്കൊന്നുമറിയില്ല, ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു: തസ്ലീമയിൽ നിന്നും കഞ്ചാവ് വാങ്ങാറുണ്ടെന്ന ആരോപണത്തിനെതിരെ ശ്രീനാഥ് ഭാസി