സന്ദേശത്തിലെ ഈ പയ്യനെ ഓര്‍മ്മയില്ലേ ?ഇന്ന് ആളൊരു ഡോക്ടര്‍ ! 32 വര്‍ഷങ്ങള്‍ക്കു ശേഷം ക്യാമറയ്ക്ക് മുന്നില്‍

കെ ആര്‍ അനൂപ്
വ്യാഴം, 18 മെയ് 2023 (09:13 IST)
ഇന്നും മിനി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് സന്ദേശം. ജയറാമിന്റെയും ശ്രീനിവാസിന്റെയും സഹോദരനായി സിനിമയില്‍ അഭിനയിച്ച ആ പയ്യനെ ആരും മറന്നുകാണില്ല.രാഹുല്‍ ലക്ഷ്മണ്‍ എന്നാണ് നടന്റെ പേര്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞപ്പോള്‍ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. 32 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുകയാണ് സന്ദേശം നടന്‍. 
 
അറിയപ്പെടുന്ന ഡോക്ടര്‍ കൂടിയാണ് രാഹുല്‍ ലക്ഷ്മണ്‍.SN സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടനും അഭിനയിക്കുന്നുണ്ട്.സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1991ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. രാഹുലിന് ആശംസകളുമായി നിര്‍മ്മാതാവ് എന്‍ എം ബാദുഷ.
 
'എന്റെ കൂടെ നില്‍ക്കുന്ന ആളെ മനസിലായോ മറ്റാരുമല്ല സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ആക്ഷേപഹാസ്യചിത്രം ' സന്ദേശം'
 എന്ന സിനിമയില്‍ ജയറാമേട്ടന്റെയും ശ്രീനിയേട്ടന്റെയും അനിയനായി അഭിനയിച്ച രാഹുല്‍ ലക്ഷ്മണ്‍ ഇദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്, കഴിഞ്ഞ 32 വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറക്ക് മുന്നില്‍ എത്തുന്നു SN സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. ഇനിയും അദ്ധേഹത്തിന് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു'-എന്‍ എം ബാദുഷ കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; ആരും പിന്തുടരരുത്'; കരൂർ സന്ദർശനത്തിൽ ഉപാധികൾവെച്ച് വിജയ്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

അടുത്ത ലേഖനം
Show comments