Webdunia - Bharat's app for daily news and videos

Install App

'എഴുതിത്തന്ന വാചകങ്ങൾ കാണാതെ പഠിച്ച് സ്‌ക്രീനിൽ ഹീറോകളാകുന്ന സീറോകൾ മാത്രം': മോഹൻലാലിനെതിരെ തുടന്നടിച്ച് ഡോ. ബിജു

'എഴുതിത്തന്ന വാചകങ്ങൾ കാണാതെ പഠിച്ച് സ്‌ക്രീനിൽ ഹീറോകളാകുന്ന സീറോകൾ മാത്രം': മോഹൻലാലിനെതിരെ തുടന്നടിച്ച് ഡോ. ബിജു

Webdunia
ബുധന്‍, 11 ജൂലൈ 2018 (09:10 IST)
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ‘അമ്മ’ വിവാദത്തിലെ മോഹൻലാലിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡോ. ബിജു. 'മറ്റുള്ളവർ ആരെങ്കിലും ഒക്കെ എഴുതിയ വാചകങ്ങൾ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനിൽ ഹീറോകളാകുന്ന സീറോകൾ മാത്രം..അവരിൽ നിന്നും കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ വേണം ആദ്യം ഓടിക്കേണ്ടത്' എന്നും ബിജു വ്യക്തമാക്കി.
 
ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം–
 
അഭിനയിക്കുന്ന ഭൂരിപക്ഷം സിനിമകളുടെ പേരുകളും ഉള്ളടക്കവും നോക്കൂ. അവയുടെ നിരന്തരമായ സ്ത്രീ വിരുദ്ധതയും വംശീയതയും ഫ്യൂഡൽ മനോഭാവവും അശ്ലീലതയും നോക്കൂ...
 
ഏതൊക്കെ പ്രതിലോമകരമായ പ്രൊഡക്ടുകൾക്ക് വേണ്ടിയാണ് പ്രൊമോഷൻ പരസ്യങ്ങളിൽ നിന്നു കൊടുക്കുന്നത് എന്നത് നോക്കൂ....ഏത് തരം ടെലിവിഷൻ ഷോകളിൽ ആണ് സാന്നിധ്യം എന്ന് നോക്കൂ ...
 
ബ്ലോഗ് എന്ന പേരിൽ എമ്മാതിരി സാമൂഹ്യ ബോധമില്ലാത്ത എഴുത്തുകൾ ആണ് എന്ന് നോക്കൂ...കോടികൾ സർക്കാരിൽ നിന്നും പ്രതിഫലം വാങ്ങി ഒരു പൊതു ആഘോഷ പരിപാടിയിൽ ചുണ്ടനക്കി റെക്കോർഡ് പാട്ട് പാടിയ തട്ടിപ്പ് നോക്കൂ..
 
കലാകാരൻ എന്ന നിലയിൽ ഒരു കാലത്തും ഒരു വിധ ജനകീയ, സാമൂഹിക വിഷയങ്ങളിലും ഒരു വാക്ക് പോലും പ്രതികരിച്ചിട്ടേ ഇല്ലാത്ത നിലപാടില്ലായ്‌മ നോക്കൂ..ആനക്കൊമ്പിനോടുള്ള സ്നേഹം നോക്കൂ....തീർത്തും ജനാധിപത്യ വിരുദ്ധ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ നെടും തൂണായി നിന്ന് ആ സംഘടനയുടെ ചാരിറ്റിയെ പറ്റി വാചാലമാകുന്ന നിഷ്കളങ്കത നോക്കൂ...
 
ഗുണ്ടാ സംഘങ്ങളെപ്പോലെ സ്വന്തം ഫാനരന്മാരുടെ സംഘത്തെ വിമർശകർക്കും സ്ത്രീകൾക്കും നേരെ സൈബർ ഇടങ്ങളിൽ അഴിഞ്ഞാടാൻ അനുവദിക്കുന്ന ഹൃദയ വിശാലത നോക്കൂ....ആക്രമിക്കപ്പെട്ട സ്ത്രീയേക്കാൾ കുറ്റാരോപിതനോടുള്ള അലിവും പ്രാർത്ഥനയും നോക്കൂ....സമ്പൂർണ്ണനാണ് ഞാൻ എന്ന് സ്വയം എഴുതി നെറ്റിയിൽ ഒട്ടിക്കുന്ന ആ അപാര ധൈര്യം നോക്കൂ...
 
ഇൻകംടാക്‌സ് അന്വേഷണം ആവിയായിപ്പോയ കഥ നോക്കൂ..സ്വന്തം ഡ്രൈവറെ മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആക്കി മാറ്റിയ ജാലവിദ്യ നോക്കൂ...അപ്പോൾ സാംസ്കാരിക കേരളമേ ഇമ്മട്ടിൽ എന്നേ സ്വയം വെളിപ്പെടുത്തിയ അടയാളപ്പെടുത്തിയ ഒരാളിൽ നിന്നും ഇതിനപ്പുറം എന്താണ് നിങ്ങൾ പ്രതീക്ഷിച്ചത്...
 
ആമീർഖാൻ, കമൽഹാസൻ, പ്രകാശ് രാജ് തുടങ്ങിയ കലാകാരന്മാരുടെ പൊതു ബോധവും രാഷ്ട്രീയ ബോധവും സാംസ്കാരികതയും നട്ടെല്ലുള്ള നിലപാടുകളും എല്ലാ താരങ്ങൾക്കും ഉണ്ടായിക്കൊള്ളണം എന്ന് കരുതാനാവില്ലല്ലോ..
 
അങ്ങനെ പ്രതീക്ഷിക്കുന്നതും ശരിയല്ല..സിനിമ ഒരു കലയുമാണ് വ്യവസായവും ആണ്. ആ വ്യവസായത്തിൽ ഉപജീവനത്തിനും ധനസമ്പാദനത്തിനും ആയി അഭിനയം തൊഴിലാക്കിയവരെ അങ്ങിനെ തന്നെ കാണാൻ ശ്രമിക്കൂ...ആ കലാ മാധ്യമത്തിൽ പ്രവർത്തിക്കുകയും ഒപ്പം തങ്ങൾ ജീവിക്കുന്ന സമൂഹത്തോടും ചുറ്റുമുള്ള മനുഷ്യരോടും പ്രതിബദ്ധതയും മാനവികതയും ഉള്ള നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന കലാകാരന്മാരെ നമുക്ക് അംഗീകരിക്കാം..അവരാണ് കലാരംഗത്തെ യഥാർഥ ഹീറോകൾ... 
 
മറ്റുള്ളവർ ആരെങ്കിലും ഒക്കെ എഴുതിയ വാചകങ്ങൾ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനിൽ ഹീറോകളാകുന്ന സീറോകൾ മാത്രം..അവരിൽ നിന്നും കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ വേണം ആദ്യം ഓടിക്കേണ്ടത്..

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments