Select Your Language

Notifications

webdunia
webdunia
webdunia
webdunia

Drishyam 3: ആദ്യം മലയാളം തന്നെ, ഹിന്ദി മൂന്ന് മാസം കഴിഞ്ഞ്; ദൃശ്യം റിലീസില്‍ തീരുമാനമായി

മലയാളത്തിനൊപ്പം തന്നെ ഹിന്ദി പതിപ്പും റിലീസ് ചെയ്യുമെന്നാണ് തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്

Drishyam

രേണുക വേണു

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (11:19 IST)
Drishyam 3: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 3' റിലീസില്‍ തീരുമാനമായി. മലയാളത്തിനൊപ്പം ഹിന്ദി പതിപ്പ് ഇറക്കാനുള്ള നീക്കങ്ങള്‍ ഉപേക്ഷിച്ചു. ദൃശ്യം മലയാളത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ ആവശ്യപ്രകാരമാണിത്. 
 
മലയാളത്തിനൊപ്പം തന്നെ ഹിന്ദി പതിപ്പും റിലീസ് ചെയ്യുമെന്നാണ് തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഹിന്ദി പതിപ്പിന്റെ റിലീസ് മലയാളത്തിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായി. മലയാളം ടീം മൂന്ന് മാസത്തെ റിലീസ് ഗ്യാപ്പ് ആണ് ഹിന്ദി പതിപ്പിന്റെ അണിയറ പ്രവര്‍ത്തകരോടു ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ പ്രധാന ഉള്ളടക്കത്തിന്റെ പൂര്‍ണ അവകാശം മലയാളത്തിനു ആയിരിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. മലയാളി ആരാധകരുടെ കൂടെ ആവശ്യത്തെ തുടര്‍ന്നാണിത്. 
 
മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തു തന്നെ ചിത്രീകരണം ആരംഭിക്കണമെന്ന് ഹിന്ദി നിര്‍മാതാക്കള്‍ക്കു ആവശ്യമുണ്ടായിരുന്നു. സംവിധായകന്‍ ജിത്തു ജോസഫും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഈ ആവശ്യം പൂര്‍ണമായി തള്ളിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആദ്യം ഹിന്ദിയില്‍ തുടങ്ങാന്‍ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നല്‍കിയതോടെ അവര്‍ക്ക് പിന്തിരിയേണ്ടിവന്നുവെന്ന് ജീത്തു നേരത്തെ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Navya Nair: 'അനുഭവിക്കാനുള്ള യോ​ഗമുണ്ടായിട്ടില്ല'; വിവാഹ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹം, ഒറ്റവാക്കിൽ നവ്യയുടെ മറുപടി