Select Your Language

Notifications

webdunia
webdunia
webdunia
webdunia

Navya Nair: 'അനുഭവിക്കാനുള്ള യോ​ഗമുണ്ടായിട്ടില്ല'; വിവാഹ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹം, ഒറ്റവാക്കിൽ നവ്യയുടെ മറുപടി

Navya Nair

നിഹാരിക കെ.എസ്

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (11:18 IST)
വിവാഹത്തോടെ കരിയറിൽ നിന്നും ഒരു ബ്രേക്ക് എടുത്തയാളാണ് നടി നവ്യ നായർ. മകനുണ്ടായി കുറച്ച് വർഷങ്ങൾക്ക് ശേഷം നവ്യ സിനിമയിലേക്ക് തിരിച്ച് വന്നു. നൃത്തത്തിലും സജീവമായി. വിവാഹമാണ് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് നവ്യ ഒരിക്കൽ കരുതിയിരുന്നു. എന്നാൽ, കുടുംബജീവിതത്തിലേക്ക് മാത്രം ഒതുങ്ങി കൂടേണ്ടവരല്ല സ്ത്രീകളെന്ന ബോധ്യം വന്നതോടെ നവ്യ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ കുതിച്ചു. 
 
വിവാഹ ജീവിതത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റായ ധാരണകളെക്കുറിച്ച് നവ്യ അഭിമുഖങ്ങളിൽ തുറന്ന് സംസാരിച്ചി‌ട്ടുണ്ട്. ഈ തുറന്ന് പറച്ചിലുകൾ നവ്യയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടാക്കി. ഭർത്താവ് സന്തോഷ് മേനോനുമായി നവ്യ അകൽച്ചയിലാണോ എന്ന് ചോദ്യം വന്നു. നവ്യക്കൊപ്പം ഭർത്താവിനെ പൊതുവിടങ്ങളിലൊന്നും കാണാതെയായി. ഭർത്താവ് മുംബെെയില‍ും നവ്യ കേരളത്തിലും.
 
ഗോസിപ്പുകളൊന്നും നവ്യ കാര്യമാക്കുന്നേയില്ല. കഴിഞ്ഞ ദിവസം ധന്യ വർമയുടെ ഷോയിൽ നവ്യ മനസ് തുറന്ന് സംസാരിച്ചു. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് അധികം കടക്കാൻ നവ്യ തയ്യാറായില്ല. ധന്യ ഇതിനൊരു ശ്രമം നടത്തിയെങ്കിലും നവ്യ ബുദ്ധിപൂർവം ഒഴിഞ്ഞ് മാറിയതും ആരാധകർ ശ്രദ്ധിച്ചു. 
 
പ്രണയവും സ്നേഹവും ഒന്നായിട്ടാണോ കാണുന്നതെന്ന് ധന്യ നവ്യയോട് ചോദിച്ചു. രണ്ടും വ്യത്യസ്തമാണ്. അച്ഛനോടും അമ്മയോടുമുള്ളത് സ്നേ​ഹമാണ് എന്ന് നവ്യ പറഞ്ഞു. ഒരു റിലേഷൻഷിപ്പ് കുറേനാൾ കഴിയുമ്പോൾ ഓർ​ഗാനിക്കായി പോയില്ലെങ്കിൽ പ്രണയത്തിൽ നിന്ന് മാറി അത് സ്നേഹത്തിലേക്ക് എത്തുന്നു എന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട് എന്ന് ധന്യ പറഞ്ഞപ്പോൾ 'അനുഭവിക്കാനുള്ള യോ​ഗമുണ്ടായിട്ടില്ല, അത് കൊണ്ട് അറിയില്ല' എന്ന് നവ്യ മറുപടി നൽകി.
 
2010 ലായിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോൻ ആണ് നവ്യയുടെ ഭർത്താവ്. മുംബൈയിലായിരുന്നു ഇരുവരും. നവ്യ മുംബെെയിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയിട്ട് അഞ്ച് വർഷമായി. മുംബെെയിൽ ഇടയ്ക്കിടെ ഭർത്താവിനടുത്തേക്ക് നവ്യ പോകാറുണ്ട്. ഭർത്താവിന്റെ എതിർപ്പ് മൂലം താൻ ലക്ഷ്യങ്ങൾ മാറ്റി വെച്ചതിനെക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു വൃത്തികേട് ചെയ്തോട്ടെയെന്ന് അമലേട്ടൻ, കാസ്റ്റിങ് കൗച്ച് ആണോയെന്ന് ഭയന്നു': ജിനു ബെൻ