Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിയത്തിപ്രാവില്‍ നായകനാകാന്‍ കുഞ്ചാക്കോ ബോബനു ലഭിച്ച പ്രതിഫലം എത്രയെന്നോ?

കാല്‍നൂറ്റാണ്ടില്‍ ഏറെയായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍

അനിയത്തിപ്രാവില്‍ നായകനാകാന്‍ കുഞ്ചാക്കോ ബോബനു ലഭിച്ച പ്രതിഫലം എത്രയെന്നോ?

രേണുക വേണു

, ശനി, 2 നവം‌ബര്‍ 2024 (14:12 IST)
Kunchako Boban: അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സിലെ ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. 1976 നവംബര്‍ രണ്ടിനാണ് താരത്തിന്റെ ജനനം. തന്റെ 48-ാം ജന്മദിനമാണ് ചാക്കോച്ചന്‍ ഇന്ന് ആഘോഷിക്കുന്നത്. 
 
കാല്‍നൂറ്റാണ്ടില്‍ ഏറെയായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍. 1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ നായക നടനായി അരങ്ങേറിയത്. ചിത്രം വമ്പന്‍ വിജയമായി. പിന്നീട് മലയാളത്തിന്റെ പ്രണയ നായകനായി ചാക്കോച്ചന്‍ മാറുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. അനിയത്തിപ്രാവില്‍ നായകനാകാന്‍ അന്ന് ചാക്കോച്ചനു കിട്ടിയ പ്രതിഫലം അമ്പതിനായിരം രൂപയാണ്. ഇന്ന് ഒരു കോടിയോളം പ്രതിഫലം വാങ്ങുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. 
 
അനിയത്തിപ്രാവിനു ശേഷം നിറം, നക്ഷത്രത്താരാട്ട്, മയില്‍പ്പീലിക്കാവ്, പ്രേം പൂജാരി, മഴവില്ല്, സത്യം ശിവം സുന്ദരം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കല്യാണരാമന്‍, കസ്തൂരിമാന്‍ തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ ചാക്കോച്ചന്‍ അടിമുടി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പിന്നീട് ചെയ്തത്. 
 
ട്രാഫിക്ക്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, റോമന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിശുദ്ധന്‍, ചിറകൊടിഞ്ഞ കിനാവുകള്‍, വേട്ട, വലിയ ചിറകുള്ള പക്ഷി, ടേക്ക് ഓഫ്, വര്‍ണ്യത്തില്‍ ആശങ്ക, അള്ള് രാമേന്ദ്രന്‍, ഭീമന്റെ വഴി, നായാട്ട്, ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, 2018, ചാവേര്‍, ബോഗയ്ന്‍വില്ല എന്നിവയാണ് രണ്ടാം വരവിലെ ചാക്കോച്ചന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 
പ്രിയ ആന്‍ സാമുവലാണ് ചാക്കോച്ചന്റെ ജീവിതപങ്കാളി. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും ഇസഹാക്ക് എന്ന ആണ്‍കുഞ്ഞ് ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കിങ് ഓഫ് കൊത്ത'യില്‍ തീര്‍ന്നെന്നു കരുതിയോ? ദുല്‍ഖറിന്റെ വന്‍ തിരിച്ചുവരവായി 'ലക്കി ഭാസ്‌കര്‍'