Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സെക്കൻഡ് നെയിം 'സൽമാൻ', എന്തുകൊണ്ട് 'മമ്മൂട്ടി' എന്നിട്ടില്ല'; കാരണം വെളിപ്പെടുത്തി ദുൽഖർ

'സെക്കൻഡ് നെയിം 'സൽമാൻ', എന്തുകൊണ്ട് 'മമ്മൂട്ടി' എന്നിട്ടില്ല'; കാരണം വെളിപ്പെടുത്തി ദുൽഖർ

'സെക്കൻഡ് നെയിം 'സൽമാൻ', എന്തുകൊണ്ട് 'മമ്മൂട്ടി' എന്നിട്ടില്ല'; കാരണം വെളിപ്പെടുത്തി ദുൽഖർ
, ബുധന്‍, 18 ജൂലൈ 2018 (12:57 IST)
മമ്മൂട്ടിയെക്കുറിച്ച് മനസ്സു തുറന്ന് ദുല്‍ഖര്‍ സല്‍മാൻ‍. പിതാവ് ഭാഗ്യവാനാണെന്നും അതിനാലാണ് ഇങ്ങനെയൊരു നിലയില്‍ എത്തിച്ചേരാന്‍ സാധിച്ചതെന്നും അമ്മ പറയുമായിരുന്നെന്ന് ദേശീയമാധ്യമവുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. തന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതെ സല്‍മാന്‍ എന്ന് ചേര്‍ത്തതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം.
 
‘അച്ഛന്റെ പേരല്ല എനിക്ക് സെക്കന്റ് നെയിമായി ലഭിച്ചത്. സല്‍മാന്‍ എന്നാണ് എന്റെ ലാസ്റ്റ് നെയിം. എന്റെ കുടുംബത്തില്‍ ആര്‍ക്കും സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം ഇല്ല. സ്‌കൂളില്‍ എന്നെ ആളുകള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്. പക്ഷേ കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു. എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുമ്പോഴോ പറയുമ്പോഴോ പോലും മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല..’ദുല്‍ഖര്‍ പറഞ്ഞു.
 
തന്റെ സിനിമകളുടെ പ്രമോഷനുവേണ്ടി അച്ഛന്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ രണ്ട് വ്യത്യസ്തരായ നടന്മാര്‍ ആണെന്നാണ് അദ്ദേഹം പറയുക. എന്നെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ ഏതെങ്കിലും അഭിമുഖത്തില്‍ അദ്ദേഹത്തോട് ചോദിച്ചെന്ന് കരുതുക, മറ്റ് നടന്മാരെക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്നോ മറ്റോ ആയിരിക്കും അദ്ദേഹത്തിന്റെ മറുപടി.’ അച്ഛന്റെ ഈ നിലപാട് തന്നെ ഏറെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ദുല്‍ഖര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിയാവർത്തനത്തേക്കാൾ മികച്ച ഒരു ചിത്രമുണ്ടെങ്കിൽ, അത് പേരൻപ് ആണ്: സമുദ്രക്കനി